മനാമ: അനധികൃതമായി തങ്ങുന്ന തൊഴിലാളികൾക്ക് രേഖകൾ പിഴയില്ലാതെ ശരിയാക്കാൻ പ്രഖ്യാപിച്ച പൊതുമാപ്പ് അഞ്ചു മാസം പിന്നിടുേമ്പാൾ ഇതുവരെ പ്രയോജനപ്പെടുത്തിയത് 53000ത്തിലധികം പേർ. ഇനി മൂന്നരമാസം കൂടിയാണ് പൊതുമാപ്പിെൻറ ആനുകൂല്യം ലഭിക്കുക. ഡിസംബർ 31ന് പൊതുമാപ്പ് കാലാവധി അവസാനിക്കുമെന്നാണ് ലേബർ മാർക്കറ്റ് െറഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചിട്ടുള്ളത്. രാജ്യത്തെ ആയിരക്കണക്കിന് പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമായി ഇൗവർഷം ഏപ്രിൽ ആദ്യമാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തിൽ വരുമാനമില്ലാതെ പ്രയാസപ്പെട്ട തൊഴിലാളികൾക്ക് ഇത് ഏറെ പ്രയോജനം ചെയ്തു.
ഇതുവരെ രേഖകൾ ശരിയാക്കാത്തവർ വരും ദിവസങ്ങളിൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം. സാമൂഹിക പ്രവർത്തകർക്കും ഇക്കാര്യത്തിൽ ഏറെ സഹായിക്കാൻ കഴിയും. ഒരു രേഖയുമില്ലാതെ വർഷങ്ങളോളം ഇവിടെ കഴിയുന്ന ഒേട്ടറെ പേരുണ്ട്.മരണം സംഭവിക്കുേമ്പാഴോ രോഗം കാരണം അവശത അനുഭവിക്കുേമ്പാഴോ ആയിരിക്കും രേഖകളില്ലാത്തതിെൻറ ബുദ്ധിമുട്ട് ഏറ്റവുമധികം നേരിടുക. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ നാട്ടിൽനിന്ന് സംഘടിപ്പിച്ച് ഇവിടെ നടപടികൾ പൂർത്തിയാക്കാനുള്ള ബുദ്ധിമുട്ട് നേരിട്ടനുഭവിക്കുന്നവരാണ് സാമൂഹിക പ്രവർത്തകർ. അവരുടെ ശ്രമഫലമായാണ് പലർക്കും രേഖകൾ ശരിയാക്കാൻ കഴിഞ്ഞിട്ടുള്ളത്.
ഇന്ത്യൻ എംബസിയുടെ ഭാഗത്തുനിന്നും ഇക്കാര്യത്തിൽ സജീവ ഇടപെടൽ ഉണ്ടാകണം. വർക്ക് പെർമിറ്റിെൻറ കാലാവധി കഴിഞ്ഞിട്ടും തൊഴിലുടമ പുതുക്കാത്തവർക്കും സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാതെ തൊഴിലുടമ വർക്ക് പെർമിറ്റ് റദ്ദാക്കിയവർക്കുമാണ് പൊതുമാപ്പിെൻറ പ്രയോജനം ലഭിക്കുക. സ്പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടിയവർക്ക് െഫ്ലക്സി പെർമിറ്റിന് അപേക്ഷിക്കാൻ കഴിയില്ലെന്ന് എൽ.എം.ആർ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ഉസാമ ബിൻ അബ്ദുല്ല അൽ അബ്സി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബഹ്റൈനിൽ 2015ൽ പ്രഖ്യാപിച്ച പൊതുമാപ്പ് 42019 അനധികൃത തൊഴിലാളികളാണ് പ്രയോജനപ്പെടുത്തിയത്. ഇവരിൽ 76 ശതമാനവും (31,894 പേർ) രേഖകൾ ശരിയാക്കി ബഹ്റൈനിൽ തന്നെ തുടരാനാണ് താൽപര്യപ്പെട്ടത്. 24 ശതമാനം (10,125) തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു പോകാനാണ് ഇഷ്ടപ്പെട്ടത്. ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികളാണ് ആറുമാസക്കാലത്തെ പൊതുമാപ്പിെൻറ ആനുകൂല്യം മുഖ്യമായും പ്രയോജനപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.