മനാമ: വനിതദിനത്തിൽ അമേരിക്കയിലെ പ്രശസ്തമായ നാസ്ദാഖ് സ്റ്റോക് എക്സ്ചേഞ്ച് ആദരിച്ചവരിൽ ബഹ്റൈനിൽനിന്നുള്ള വനിതയും. ബഹ്റൈൻ സ്റ്റോക് എക്സ്ചേഞ്ച് മാർക്കറ്റിങ് ആൻഡ് ബിസിനസ് ഡെവലപ്മെൻറ് ഡയറക്ടർ മർവ അൽ മസ്കാതിയാണ് ആദരവിനർഹയായ ബഹ്റൈൻ വനിത.
'സാേങ്കതികവിദ്യയിൽ സ്ത്രീകൾ' എന്ന പ്രമേയത്തിലാണ് ഇൗ രംഗത്തെ ശക്തരായ വനിതകളെ നാസ്ദാഖ് തെരഞ്ഞെടുത്തത്. ലോകത്തിൽ സ്വാധീനംചെലുത്തിയ ഇൗ വനിതകളുടെ ചിത്രങ്ങൾ എക്സ്ചേഞ്ചിലെ പ്രധാന സ്ക്രീനിൽ പ്രദർശിപ്പിക്കുകയും ചെയ്തു. നൂതന സാേങ്കതികവിദ്യകളുടെ സഹായത്തോടെ ബഹ്റൈൻ സ്റ്റോക് എക്സ്ചേഞ്ചിനെ വളർത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച വനിതയാണ് അൽ മസ്കാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.