മനാമ: 55 ടൺ മയക്കുമരുന്ന് കടത്താനുള്ള ശ്രമം അന്താരാഷ്ട്ര സുരക്ഷാസേന വിഫലമാക്കി. വിവിധ രാജ്യങ്ങളുടെ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള ശ്രമമാണ് ബഹ്റൈൻ കൂടി അംഗമായിട്ടുള്ള അന്താരാഷ്ട്ര സുരക്ഷാസേന നിഷ്ഫലമാക്കിയത്. അന്താരാഷ്ട്ര മാർക്കറ്റിൽ 750 ദശലക്ഷം ഡോളർ വിലവരുന്ന മയക്കുമരുന്നാണ് വിവിധ കേസുകളിലായി കണ്ടെടുത്തത്. സംഭവത്തിൽ മൊത്തം 597 പേർ പിടിയിലായിട്ടുണ്ട്.
മിഡിലീസ്റ്റ്, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. രണ്ട് മാസത്തിലധികമായി സുരക്ഷാസേനയുടെ സഹകരണം ശക്തമാക്കുകയും അതിർത്തികളിൽ നിരീക്ഷണം കടുപ്പിക്കുകയും ചെയ്തതിന്റെ കാരണമാണ് മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ കഴിഞ്ഞതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.