‘അനക്ക് എന്തിന്റെ കേടാ’ തിയറ്ററുകളിലെത്തി

മനാമ: ബഹ്റൈനിലെ 12 കലാകാരൻമാർ അഭിനയിച്ച ‘അനക്ക് എന്തിന്റെ കേടാ’ എന്ന സിനിമ തീയറ്ററുകളിൽ എത്തി. ആധുനിക സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിവിവേചനങ്ങളും അനീതികളുമാണ് സിനിമയുടെ പ്രമേയം. മാധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്ത സിനിമയുടെ നിർമ്മാതാവ് സാമൂഹ്യപ്രവർത്തകനും ബി.എം.സി മീഡിയ ചെയർമാനുമായ ഫ്രാൻസിസ് കൈതാരത്താണ്.

ബഹ്റൈനിലെ താരദമ്പതികളായ ജയാമേനോൻ, പ്രകാശ് വടകര എന്നിവർക്കുപുറമെ സ്നേഹ അജിത്ത്, ഡോ.പി.വി. ചെറിയാൻ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമായി തിരശീലയിലും, പിന്നണിയിലും പ്രവർത്തിച്ചിട്ടുണ്ട്. ഗൗതം ലെനിൻ രാജേന്ദ്രൻ ആണ് ഛായഗ്രഹണം. ദീപാങ്കുരൻ കൈതപ്രം പാശ്ചാത്തല സംഗീതവും, രമേഷ് നാരായണൻ, നഫ്ല സാജിദ്, യാസിർ അഷ്റഫ് എന്നിവർ സംഗീതസംവിധാനവും നിർവഹിച്ച ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, സിയ ഉൾഹഖ്, കൈലാഷ്, യാസിർ അഷ്റഫ് എന്നിവർ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Tags:    
News Summary - "anak enthinte keda"-movie release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.