മനാമ: മീഡിയ ടാലന്റ് അവാർഡ് 2023ന് അപേക്ഷ ക്ഷണിച്ച് ഉത്തരവായി. ബഹ്റൈനിലെ യുവ മാധ്യമ പ്രവർത്തകരുടെ കഴിവുകൾ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുദ്ദേശിച്ചാണ് അവാർഡ് നൽകുന്നതെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അന്നുഐമി വ്യക്തമാക്കി. ഓഡിയോ വിഷ്വൽ മാധ്യമരംഗത്തെ വളർച്ചയും പുരോഗതിയും രേഖപ്പെടുത്തുന്ന ഒന്നായിരിക്കും പ്രസ്തുത അവാർഡ്.
മാധ്യമ മേഖലയിലെ തദ്ദേശീയരായവർക്ക് കൂടുതൽ പരിഗണനയും ആദരവും അതുവഴി വളർച്ചയും ലക്ഷ്യമിട്ടുള്ള ഒന്നാണിത്. ഈ മേഖലയിലെ പുത്തൻ പ്രവണതകളും കണ്ടെത്തലുകളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. സെപ്റ്റംബർ 30 വരെയാണ് അപേക്ഷ നൽകാനുള്ള തീയതി. ഡിസംബറിലാണ് വിജയികളെ പ്രഖ്യാപിക്കുകയെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.