മനാമ: വിശാലമായ കാമ്പസിൽ തലയെടുപ്പോടെ നിൽക്കുന്ന സുന്ദരമായ കെട്ടിടങ്ങൾ. ആരെയും ആകർഷിക്കുന്ന പ്രശാന്തമായ പഠനാന്തരീക്ഷം. ബഹ്റൈനിലെ പ്രമുഖ സ്വകാര്യ സർവകലാശാലയായ അൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റിയിൽ (എ.എസ്.യു) പ്രവേശിക്കുമ്പോൾ കാണാൻ കഴിയുന്ന കാഴ്ചകളാണ് ഇത്.
ലോകോത്തര നിലവാരമുള്ള വിദ്യഭ്യാസം ബഹ്റൈനിൽ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2004ൽ ആരംഭിച്ച എസ്.എസ്.യു ഇന്ത്യൻ വിദ്യാർഥികൾക്ക് മികച്ച അവസരമാണ് വാഗ്ദാനം ചെയ്യുന്നത്. യു.കെയിൽ ഉന്നത വിദ്യഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് അവിടെ പഠിക്കുന്ന കോഴ്സ് അതിലും കുറഞ്ഞ ചെലവിൽ ബഹ്റൈനിൽ പഠിക്കാൻ സാധിക്കുമെന്നത് ചെറിയ കാര്യമല്ല. ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് നടത്തുന്ന എഞ്ചിനീയറിങ് കോഴ്സുകൾ പാസാകുന്നവർക്ക് ലോകനിലവാരത്തിലുള്ള ബിരുദ സർട്ടിഫിക്കറ്റാണ് ലഭിക്കുന്നത്.
വിപണിക്ക് ആവശ്യമായ എല്ലാ യോഗ്യതകളുമുള്ള ഉദ്യോഗാർഥികളെ സൃഷ്ടിക്കുകയാണ് എ.എസ്.യുവിെന്റ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള പഠന രീതി തൊഴിൽ വിപണിയിലെ ഏറ്റവും മികച്ച ജോലികൾ നേടിയെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. ആധുനികകാലത്ത് ഇന്‍റർനെറ്റിലൂടെയും യൂടൂബിലുടെയും മറ്റും വിദ്യാഭ്യാസം നേടാൻ എളുപ്പമാണ്. എന്നാൽ, ഒരു ടീമിനൊപ്പം ജോലി ചെയ്യാനും സമ്മർദ്ദങ്ങൾക്കിടയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും വിദ്യാർഥികൾക്ക് കഴിയുമെന്ന് എങ്ങനെ ഉറപ്പിക്കാൻ സാധിക്കും? എ.എസ്.യുവിൽനിന്ന് ബിരുദം നേടുന്ന വിദ്യാർഥികളിൽ ഈ മേൻമകൾ ഉറപ്പാണെന്ന് പ്രസിഡന്‍റ് പ്രൊഫ. ഗസാൻ എഫ്. അവാദ് പറയുന്നു.
യൂണിവേഴ്സിറ്റിയുടെ അംബാസഡർമാർ
കഴിഞ്ഞ 18 വർഷത്തിനിടെ 6590 വിദ്യാർഥികളാണ് അൈപ്ലഡ് സയൻസ് യൂണിവേഴ്സിറ്റിയിൽനിന്ന് പഠിച്ചിറങ്ങിയത്. ബഹ്റൈനിലും മറ്റ് ഗൾഫ് രാജ്യങ്ങളിലുമായി ഉന്നത പദവികളിൽ ജോലി ചെയ്യുന്ന ഇവരെ യൂണിവേഴ്സിറ്റിയുടെ അംബാസഡർമാരായാണ് പ്രൊഫ. ഗസാൻ എഫ്. അവാദ് വിശേഷിപ്പിക്കുന്നത്. ഇതിനകം യൂണിവേഴ്സിറ്റി കൈവരിച്ച നേട്ടങ്ങൾക്ക് തെളിവാണ് ആഗോളതലത്തിൽ നേടിയിട്ടുള്ള റാങ്കിങ്ങുകൾ. ലോകത്തെ സർവകലാശാലകളെ വിലയിരുത്തുന്ന പ്രശസ്തമായ ക്യൂ.എസ് റാങ്കിങ്ങിൽ 561-570 എന്ന സ്ഥാനം നേടാൻ യൂണിവേഴ്സിറ്റിക്ക് കഴിഞ്ഞു. പ്രവർത്തനമാരംഭിച്ച് ചുരുങ്ങിയ വർഷത്തിനുള്ളിൽതന്നെ ഇത്രയും ഉയന്ന റാങ്ക് കൈവരിക്കാൻ സാധിച്ചത് അഭിമാനകരമായ നേട്ടമാണ്. അറബ് യൂണിവേഴ്സിറ്റികളിൽ 22ാം റാങ്കാണ് എ.എസ്.യുവിനുള്ളത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്ഥാപനങ്ങൾക്ക് യു.കെയിലെ ക്വാളിറ്റി അഷ്വറൻസ് ഏജൻസി നൽകുന്ന അംഗീകാരവും കഴിഞ്ഞ വർഷം ലഭിച്ചു.
സമർഥർക്ക് സ്കോർഷിപ്പ്
മിടുക്കരായ വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നതിനും യൂണിവേഴ്സിറ്റി മുന്നിലാണ്. ബ്രിട്ടീഷ് പ്രോഗ്രാമുകൾക്ക് പഠനച്ചെലവിെന്റ 30 മുതൽ 40 ശതമാനം വരെ തുക സ്കോളർഷിപ്പ് നൽകുന്നുണ്ട്. സെക്കൻഡറി സ്കൂൾ പരീക്ഷയിൽ 85 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചവർക്ക് 40 ശതമാനം സ്കോളർഷിപ്പും അതിന് താഴെ താഴെ മാർക്ക് ലഭിച്ചവർക്ക് 30 ശതമാനം സ്കോളർഷിപ്പുമാണ് ലഭിക്കുന്നത്. ഇതിന് പുറമേ, സ്പോർട്സ് പോലുള്ള മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളുമുണ്ട്. യൂണിവേഴ്സിറ്റിയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഓരോ വർഷവും പാവപ്പെട്ട വിദ്യാർഥികളെ സഹായിക്കുന്നതിന് 80000ഓളം ദിനാർ ചെലവഴിക്കുന്നുണ്ടെന്നും പ്രസിഡന്‍റ് പറഞ്ഞു.
നിലവിൽ എ.എസ്.യുവിൽ പഠിക്കുന്ന 3000ഓളം വിദ്യാർഥികളിൽ ഏതാണ്ട് 10 ശതമാനം പേർ വിദേശ വിദ്യാർഥികളാണ്. വരും വർഷങ്ങളിൽ ഇത് 30 ശതമാനമായി ഉയർത്താനാണ് യൂണിവേഴ്സിറ്റി ലക്ഷ്യമിടുന്നത്. ബഹ്റൈനിലെയും ഗൾഫ് രാജ്യങ്ങളിലെയും ഇന്ത്യൻ പ്രവാസി സമൂഹത്തിനും ഈ സാധ്യതകൾ പ്രയോജനപ്പെടുത്താവുന്നതാണ്.
ആധുനിക സൗകര്യങ്ങളോടെ പഠനം
25ഓളം രാജ്യങ്ങളിൽനിന്നുള്ള അധ്യാപകർ വിദ്യാർഥികൾക്ക് പകർന്നുനൽകുന്നത് വിജ്ഞാനത്തിനൊപ്പം വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചുള്ള അനുഭവസമ്പത്തുമാണ്. സമൂഹത്തിെന്റ പുരോഗതിക്ക് നിർണ്ണായക സംഭാവനകൾ നൽകാൻ കഴിയുന്ന വിദ്യാർഥി സമൂഹം ബഹ്റൈെന്റ ഭാവി വളർച്ചക്ക് മുതൽക്കൂട്ടായി മാറും. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് യൂണിവേഴ്സിറ്റിയിലെ ക്ലാസ് റൂമുകൾ സജ്ജീകരിച്ചിരിക്കുന്നത്. ഡിസൈൻ സ്റ്റുഡിയോകൾ, ലക്ചർ ഹാളുകൾ, കമ്പ്യൂട്ടർ ലാബുകൾ, ലാംഗ്വേജ് ലബോറട്ടറികൾ, ഹൈടെക് ലൈബ്രററി എന്നിവ വിദ്യാർഥികൾക്ക് മികച്ച പഠനാനുഭവമാണ് സമ്മാനിക്കുന്നത്.
കോളജ് ഓഫ് അഡ്മിനിസ്ട്രേറ്റീവ് സയൻസ്, കോളജ് ഓഫ് ലോ, കോളജ് ഓഫ് ആർട്സ് ആന്‍റ് സയൻസ്, കോളജ് ഓഫ് എഞ്ചിനീയറിങ് എന്നിവയാണ് യുണിവേഴ്സിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിൽ കോളജ് ഓഫ് എഞ്ചിനീയറിങ്ങിൽ ലണ്ടൻ സൗത്ത് ബാങ്ക് യൂണിവേഴ്സിറ്റി നൽകുന്ന ബിരുദ പ്രോഗ്രാമുകളാണ് നടത്തുന്നത്. ഈ കോഴ്സുകളെല്ലാം ബഹ്റൈനിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ അംഗീകരിച്ചതുമാണ്. കോഴ്സുകളെക്കുറിച്ചും പ്രവേശനം സംബന്ധിച്ചുമുള്ള കൂടുതൽ വിവരങ്ങൾ www.asu.edu.bh എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.