പ്രതീകാത്മക ചിത്രം

ബ്ല​ഡ് ഷു​ഗ​ർ കു​റ​ക്കാ​നു​ള്ള മ​രു​ന്നി​ന് അം​ഗീ​കാ​രം

മ​നാ​മ: ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് കു​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന മൗ​ഞ്ചാ​രോ ടി​ർ​സെ​പാ​റ്റൈ​ഡ് ഇ​ഞ്ച​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൻ.​എ​ച്ച്.​ആ​ർ.​എ) അം​ഗീ​കാ​രം ന​ൽ​കി.

പൊ​ണ്ണ​ത്ത​ടി, പ്ര​മേ​ഹം എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​ക്ക് സ​ഹാ​യി​ക്കു​ന്ന എ​ല്ലാ മ​രു​ന്നു​ക​ളും ല​ഭ്യ​മാ​ക്കാ​നു​ള്ള ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മ​രു​ന്നി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ഇ​ഞ്ച​ക്ഷ​ൻ ഫാ​ർ​മ​സി​ക​ളി​ൽ ല​ഭ്യ​മാ​ണെ​ന്നും ഡോ​ക്ട​ർ​മാ​രു​ടെ നി​ർ​ദേ​ശ​മ​നു​സ​രി​ച്ച് അ​വ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും എ​ൻ.​എ​ച്ച്.​ആ​ർ.​എ അ​റി​യി​ച്ചു.

ഈ ​മ​രു​ന്ന് വി​പ​ണി​യി​ൽ ന​ൽ​കു​ന്ന ആ​ദ്യ രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ബ​ഹ്‌​റൈ​ൻ.

ടൈ​പ്പ് 2 പ്ര​മേ​ഹ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നാ​ണ് ഇ​ത്. ശ​രീ​ര​ഭാ​രം കു​റ​ക്കു​ന്ന​തി​നും ഇ​ത് സ​ഹാ​യ​ക​മാ​ണ്. എ​ല്ലാ മ​രു​ന്നു​ക​ളെ​യും ഔ​ഷ​ധ​ങ്ങ​ളെ​യും കു​റി​ച്ച് ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ ന​ട​ത്താ​നും അ​വ​യു​ടെ സു​ര​ക്ഷി​ത​മാ​യ ഉ​പ​യോ​ഗം ഉ​റ​പ്പാ​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - approval for Blood sugar lowering drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.