‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ ബഹ്​റൈൻ പങ്കാളിയായി

മനാമ: ദുബൈ ഇൻറർനാഷണൽ കൺവെൻഷൻ ആൻറ് എക്സിബിഷൻ സ​െൻററിൽ നടന്നുവന്ന ‘അറേബ്യൻ ട്രാവൽ മാർക്കറ്റി’ൽ ബഹ്റൈൻ ടൂറിസം ആൻറ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) പങ്കാളിയായി. ഏപ്രിൽ 24 മുതൽ ഇന്നലെ വരെ നടന്ന പരിപാടിയിൽ ബി.ടി.ഇ.എയുടെ നേതൃത്വത്തിൽ വിവിധ സർക്കാർ, സ്വകാര്യ ഏജൻസികളുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന ടൂറിസം മേളയായി കണക്കാക്കപ്പെടുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിൽ ഇൗ മേഖലയുമായി ബന്ധപ്പെട്ട് ആഗോളതലത്തിൽ പ്രവർത്തിക്കുന്ന വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സാന്നിധ്യമുണ്ട്. ബഹ്റൈനിലെ ടൂറിസം അനുബന്ധ മേഖലകളെക്കുറിച്ചുള്ള വിവരണം പരിപാടിയിൽ ലഭ്യമാക്കിയിരുന്നു.

രാജ്യത്തെ പ്രധാന ട്രാവൽ ഏജൻസികളും ഹോട്ടലുകളും ട്രാവൽ മാർക്കറ്റിൽ പെങ്കടുത്തു. ബഹ്റൈനിലെ ടൂറിസം മേഖലയുടെ പ്രധാന നേട്ടങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ സാധിച്ചുവെന്ന് ബി.ടി.ഇ.എ ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ ശൈഖ് ഖാലിദ് ബിൻ ഹമൂദ് ആൽ ഖലീഫ പറഞ്ഞു. 2018ഒാടെ രാജ്യത്ത് പ്രതിവർഷം 15.2 ദശലക്ഷം യാത്രികർ എത്തണമെന്നാണ് ബഹ്റൈൻ ലക്ഷ്യമിടുന്നത്. ടൂറിസം മേഖലയിൽ കൂടുതൽ വിദേശ നിക്ഷേപമെത്തിക്കാനും പദ്ധതിയുണ്ട്. ‘ഞങ്ങളുടേത്, നിങ്ങളുടേതും’ എന്ന തലക്കെട്ടിലാണ് ബഹ്റൈൻ ടൂറിസം മേഖലയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നത്.

Tags:    
News Summary - arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.