രമ്യ മിത്രപുരം
പ്രവാസം
കടമകൾ തീർക്കാൻ
കടൽ കടന്ന് ഞാൻ
തിരഞ്ഞെടുത്തതാണെൻ പ്രവാസം
കണ്ണുനീർ നനവുള്ളൊ
രായിരം ഓർമകൾ
സമ്മാനിച്ചതാണെൻ പ്രവാസം
അലയടിച്ചുയരുന്ന തിരമാല
പോലെയാണെന്റെ ഉള്ളം
ഒറ്റക്കിരുന്നു കരഞ്ഞിട്ടുണ്ടേറെ നേരം
ഞാൻ പെറ്റൊരാ പൈതലിനെ ഓർത്ത്
എന്നമ്മതൻ കൈകളിലേകി
ഞാനവൾക്ക് മുത്തം
കൊടുത്ത് മടങ്ങുമ്പോഴും
ഉള്ളിലൊരു അഗ്നികുണ്ഡം
എരിയുന്നുണ്ടായിരുന്നു
നിന്നെ വീണ്ടും നെഞ്ചോട്
അടക്കിപ്പിടിക്കുവാൻ എൻ
മനം വെമ്പൽ കൊണ്ട്
നിന്റെ കളി ചിരിയും കൊഞ്ചലും
വളർച്ചയും കണ്ടതേയില്ല ഈ അമ്മ
മാപ്പു തരിക മകളേ നീ ഈ
നിരാലംബയാം അമ്മതൻ വേദന നീയറിഞ്ഞോ
നിനക്കായ് തിരഞ്ഞെടുത്തതാണ്
ഞാൻ എൻ പ്രയാസമാം പ്രവാസം...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.