മനാമ: സ്വിച്ച്ഗിയർ രംഗത്തെ മുൻനിര സ്ഥാപനമായ അസ്കോണ്‍ കൺട്രോൾ കമ്പനിയുടെ പുതിയ ഫാക്ടറി സമുച്ചയം ഉദ്ഘാടനത്തിനൊരുങ്ങി. അൽ മസ്രാ ഇന്‍ഡസ്ട്രിയല്‍ പാർക്കിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറിയുടെ ഉദ്ഘാടനം വാണിജ്യ, വ്യവസായ, വിനോദ സഞ്ചാര വകുപ്പ് മന്ത്രി സായിദ് റാഷിദ് അൽ സയാനി തിങ്കളാഴ്ച നിർവഹിക്കും. ചടങ്ങിൽ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ വിശിഷ്ട്ടാതിഥി ആയിരിക്കും. കഴിഞ്ഞ 23 വർഷമായി ബഹ്റൈനിലും സൗദി അറേബ്യയിലും വിജയകരമായി പ്രവര്‍ത്തിക്കുന്ന അമാദ് ഗ്രൂപ്പിെന്റ ഭാഗമായ അസ്കോൺ കൺട്രോൾ 2007ൽ സിത്രയിലാണ് പ്രവർത്തനം ആരംഭിച്ചത്. അമാദ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ പമ്പാവാസന്‍ നായരുടെ സ്വപ്ന പദ്ധതിയായ അസ്കോൺ കൺട്രോൾ, പാനൽ നിർമ്മാണ മേഖലയിലെ ഏറ്റവും മുൻനിര സ്ഥാപനമായി ഇതിനകം വളർന്നുകഴിഞ്ഞു.
ബഹ്റൈനിലെ വൻകിട പദ്ധതികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമായ സ്വിച്ച്ഗിയർ നിർമ്മാണ കമ്പനികളിൽ ഉന്നത സ്ഥാനമാണ് അസ്കോണിനുള്ളത്. 1998 മുതൽ ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ടെലി കമ്മ്യൂണിക്കേഷൻ ഉൽപ്പന്നങ്ങളുടെ പ്രമുഖ വിതരണ കമ്പനിയായ അമാദ് ഗ്രൂപ്പിെന്റ ഡയറക്ടര്‍ കല്ലയില്‍ രാധാകൃഷ്ണനാണ്. ബഹ്‌റൈൻ ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ ഡയറക്ടറേറ്റ്, പ്രമുഖ പൊതുമേഖല, സ്വകാര്യമേഖല സ്ഥാപനങ്ങള്‍, മുന്‍നിര ക്ലയന്‍റുകൾ, കൺസൾട്ടന്‍റുകൾ, കോൺട്രാക്ടർമാർ തുടങ്ങി എല്ലാ തലങ്ങളിലും അംഗീകാരങ്ങള്‍ നേടാൻ അസ്കോണിന് കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പരിചയ സമ്പന്നരായ ഒരു ഡിസൈൻ ടീം തന്നെ അസ്കോണിനുണ്ട്. ലോകോത്തര നിലവാരമുള്ള സീമെൻസ് കമ്പനിയുടെയും, ഇന്തോ ഏഷ്യൻ കമ്പനിയുടെയും (ലെഗ്രാൻഡ്) ടൈപ് ടെസ്റ്റഡ് ലോ വോൾട്ടേജ് സ്വിച്ച് ബോർഡുകൾ നിര്‍മിക്കുന്ന ബഹ്റൈനിലെ ഏക അംഗീകൃത പാനല്‍ നിര്‍മ്മാണ കമ്പനിയാണ് അസ്കോണ്‍.
വികസനത്തിെന്റ ഭാഗമായി കഴിഞ്ഞ വർഷമാണ് അൽ മസ്രാ ഇൻഡസ്ട്രിയൽ പാർക്കിൽ 1.8 മില്ല്യന്‍ ദിനാർ ചെലവിൽ നൂതന സാങ്കേതിക വിദ്യകളോടെ പുതിയ ഫാക്ടറി സ്ഥാപിച്ചത്. സ്വദേശികൾക്കും പ്രവാസികൾക്കും ഒരുപോലെ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്ന ഈ സംരംഭം ബഹ്‌റൈനിലെ പാനൽ ബോർഡ് നിർമാണത്തിൽ ഗണ്യമായ പുരോഗതിയാണ് ലക്ഷ്യമിടുന്നത്. നിലവിലെ പ്രതികൂലമായ സാഹചര്യത്തിലും ഫാക്ടറി വിപുലീകരണവുമായി മുന്നോട്ട് പോകാനുള്ള കാരണം ബഹ്‌റൈൻ പ്രോജക്ടുകള്‍ക്ക് പുറമേ സൗദിയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ടാണെന്ന് പമ്പാവാസന്‍ നായര്‍ വ്യക്തമാക്കി. ഏകദേശം 30- 40 ശതമാനത്തോളം വിറ്റു വരവ് സൗദി അറേബ്യയിൽ നിന്നും പ്രതീക്ഷിക്കുന്നു. ഒരു പ്രവാസിയുടെ അധീനതയിലുള്ള ബഹ്‌റൈനിലെ ആദ്യത്തെ സ്വിച്ച് ഗിയര്‍ ഫാക്ടറിയെന്ന ഖ്യാതിയും അസ്കോൺ കൺട്രോളിനുണ്ട്. ബഹ്‌റൈൻ നൽകിയ നിസ്സീമമായ അവസരങ്ങളും പിന്തുണയുമാണ് തെന്റ നേട്ടങ്ങൾക്ക് പിന്നിലെന്ന് പമ്പാവാസൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.