മനാമ: 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലിമിറ്റഡ് എഡിഷൻ 100 ശേഖരവുമായി അസ്ഗറലി പെർഫ്യൂംസ്.ബഹ്റൈനിലെ നാല് പ്രമുഖ സെലിബ്രിറ്റികളുമായി സഹകരിച്ചാണ് സിഗ്നേച്ചർ സുഗന്ധങ്ങളുടെ പ്രത്യേക ശ്രേണി അസ്ഗറലി ലോഞ്ച് ചെയ്യുന്നത്.
ബഹ്റൈനിന്റെ സാംസ്കാരിക സമ്പന്നതക്കും അസ്ഗറലിയുടെ ആഡംബര പാരമ്പര്യത്തിനുമിണങ്ങുന്ന രീതിയിൽ രൂപകൽപന ചെയ്തിരിക്കുന്ന ലിമിറ്റഡ് എഡിഷൻ 100 ശേഖരം ബോവ്ലിക്സ്, ഖാലിദ് ജനാഹി, ഷൈമ റഹീമി, ഖൗല അൽ മറാഗി എന്നീ സെലിബ്രിറ്റികളുടെ അഭിരുചിക്കിണങ്ങുന്ന രീതിയിലാണ് തയാറാക്കിയത്.
ഓരോ സെലിബ്രിറ്റിയും അസ്ഗറലിയുടെ മാസ്റ്റർ പെർഫ്യൂമർമാരുമായും ആക്ഷൻ ലാബ്സ് സി.ഇ.ഒ ശൈഖ അൽ സെദ്ദിഖിയുമായും ചേർന്ന് തങ്ങളുടെ സിഗ്നേച്ചർ സുഗന്ധം രൂപപ്പെടുത്തുകയായിരുന്നു. മാത്രമല്ല, ഈ ചരിത്ര നിമിഷത്തിന്റെ പ്രത്യേകതകൾക്കനുസരിച്ചുള്ള പാക്കേജിങ്ങും രൂപകൽപന ചെയ്തിട്ടുണ്ട്.
ലിമിറ്റഡ് എഡിഷൻ 100 ശേഖരം അസ്ഗറലിയുടെ 100 വർഷത്തെ യാത്രയുടെ ആഘോഷം മാത്രമല്ല, ബഹ്റൈനിലെ ഏറ്റവും പ്രശസ്തരായ ചില വ്യക്തികളുമായുള്ള അപൂർവവും അവിസ്മരണീയവുമായ സഹകരണത്തിന്റെ സുഗന്ധം കൂടിയാണെന്ന് അസ്ഗറലി പെർഫ്യൂംസ് മാനേജിങ് ഡയറക്ടർ സാദ് അസ്ഗർ അലി പറഞ്ഞു.
1924-ൽ ചെറിയതോതിൽ സ്ഥാപിതമായ പെർഫ്യൂം ഹൗസിൽ നിന്ന് പെർഫ്യൂം രംഗത്തെ അതികായരായി അസ്ഗറലി വളർന്നു കഴിഞ്ഞു.ചാരുതയുടെയും സാംസ്കാരിക സമൃദ്ധിയുടെയും പ്രതീകമെന്ന നിലയിൽ ജി.സി.സിയിൽ ഉടനീളം പ്രവർത്തനമേഖല വികസിപ്പിക്കാൻ കഴിഞ്ഞത് ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായതുകൊണ്ടാണെന്ന് സാദ് അസ്ഗർ അലി പറഞ്ഞു. ഉൽപന്നങ്ങൾ സാബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് www.asgharali.com സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.