ആ​ശൂ​റ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ യോ​ഗം വി​ളി​ക്കും -ജ​അ്​​ഫ​രീ ഔ​ഖാ​ഫ്​

മ​നാ​മ: ഈ ​വ​ർ​ഷ​ത്തെ ആ​ശൂ​റ പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ വി​വി​ധ ഹു​സൈ​നി​യ്യ ക​മ്മി​റ്റി​ക​ളു​ടെ​യും വി​വി​ധ മ​അ്​​തം ക​മ്മി​റ്റി​ക​ളു​ടെ​യും യോ​ഗം വി​ളി​ക്കു​മെ​ന്ന്​ ജ​അ്​​ഫ​രീ വ​ഖ്​​ഫ്​ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ വ്യ​ക്ത​മാ​ക്കി. അ​ദാ​രി പാ​ർ​ക്കി​ലെ ന്യൂ ​സീ​സ​ൺ ഹാ​ളി​ൽ വൈ​കു​ന്നേ​ര​മാ​ണ്​ യോ​ഗം ചേ​രു​ക. ചൊ​വ്വാ​ഴ്ച വി​വി​ധ വ​നി​ത മ​അ്​​ത​മു​ക​ളു​ടെ യോ​ഗ​വും വി​ളി​ച്ചു ചേ​ർ​ക്കും. ആ​​ശൂ​റ പ​രി​പാ​ടി​ക​ൾ​ക്ക്​ ബ​ഹ്​​റൈ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും സ​ഹാ​യ​ത്തി​നും യൂ​സു​ഫ്​ ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്​ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ഏ​റ്റ​വും മെ​ച്ച​പ്പെ​ട്ട രൂ​പ​ത്തി​ൽ ആ​ശൂ​റ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്​ വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ളും ന​ൽ​കു​ന്ന പി​ന്തു​ണ​ക്കും അ​​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ളും അ​ദ്ദേ​ഹം ​പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. എ​ല്ലാ മ​ത സ​മൂ​ഹ​ങ്ങ​ൾ​ക്കും മ​ത​പ​ര​മാ​യ ആ​ചാ​ര​ങ്ങ​ൾ​ക്കും ഇ​ട​മു​ള​ള മ​ണ്ണാ​ണ്​ ബ​ഹ്​​റൈ​നെ​ന്നും മ​ത സ​ഹി​ഷ്​​ണു​ത​യു​ടെ ഏ​റ്റ​വും മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​യി രാ​ജ്യം മാ​റി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Asuras Preparations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.