മനാമ: ഫ്യൂച്ചർ വർക്പ്ലേസ് അവാർഡിൽ മികച്ച ടാലന്റ് മാനേജ്മെന്റ് നയത്തിനുള്ള പുരസ്കാരം ലാൻഡ്മാർക്ക് ഗ്രൂപ്പിന്റെ ഡിവിഷനായ അൽ റാഷിദ് ഗ്രൂപ്പിന്. നിരവധി അന്താരാഷ്ട്ര കമ്പനികളോട് മത്സരിച്ചാണ് അൽ റാഷിദ് ഗ്രൂപ് ഈ നേട്ടം സ്വന്തമാക്കിയത്.
ജീവനക്കാർക്ക് മുഖ്യ പരിഗണന നൽകിയുള്ള നയമാണ് കമ്പനി ആവിഷ്കരിച്ചിരിക്കുന്നത്. ജീവനക്കാരുടെ പൂർണ കർമശേഷി വിനിയോഗിക്കാൻ അവസരമൊരുക്കുന്നതിൽ കമ്പനി കാണിക്കുന്ന അർപ്പണമനോഭാവത്തിന് ലഭിച്ച അംഗീകാരമാണ് അവാർഡെന്ന് അൽ റാഷിദ് ഗ്രൂപ് ടെറിട്ടറി ഹെഡ് സന്ദീപ് നരേയ്ൻ പറഞ്ഞു.
ജീവനക്കാരുടെ വളർച്ചയിൽ പങ്കുചേരാനാണ് കമ്പനി എന്നും ശ്രമിക്കുന്നതെന്ന് ലാൻഡ്മാർക്ക് റീട്ടെയ്ൽ ചീഫ് ഹ്യൂമൻ റിസോഴ്സസ് ഓഫിസർ പ്രിയ രഞ്ജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.