ലുലു റാംലി മാളിൽ നടന്ന ബാക്ക് ടു സ്കൂൾ പ്രമോഷൻ ഉദ്ഘാടനം

ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ബാക്ക് ടു സ്കൂൾ പ്രമോഷൻ

മനാമ: ലുലു ഹൈപ്പർമാർക്കറ്റുകളിൽ ബാക്ക് ടു സ്കൂൾ പ്രൊമോഷൻ തുടങ്ങി. റാംലി മാളിൽ പ്രൊമോഷന്റെ ഉദ്ഘാടനം നടന്നു. ഉദ്ഘാടത്തോടനുബന്ധിച്ച് കുട്ടികൾക്കായി വിവിധ ഗെയിമുകളും മൽസരങ്ങളും ഒരുക്കിയിരുന്നു. എല്ലാ കുട്ടികൾക്കും സൗജന്യ സമ്മാനങ്ങളും നൽകി.

മികച്ച ബ്രാൻഡുകളുടെ സ്കൂൾ സപ്ലൈസ്, ബാക്ക്‌പാക്കുകൾ, ബാഗുകൾ, ലാപ്‌ടോപ്പ് ബാഗുകൾ, ട്രോളി ബാഗുകൾ, സ്റ്റേഷനറികൾ, സൂപ്പർഹീറോ-കാർട്ടൂൺ കഥാപാത്രങ്ങൾ ഉൾക്കൊള്ളുന്ന അമേരിക്കൻ ടൂറിസ്റ്റർ, സ്കെച്ചേഴ്സ്, സ്കൈബാഗുകൾ, ബാഗുകൾ എന്നിങ്ങനെ കുട്ടികൾക്കാവശ്യമായ എല്ലാവിധ സാധനങ്ങളും ലുലുവിൽ അണിനിരത്തിയിട്ടുണ്ട്. സെപ്റ്റംബർ 17 വരെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ പ്രമോഷൻ തുടരും.

ഈ വർഷം, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷനുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള നിർധനരായ കുട്ടികൾക്ക് സ്കൂൾ ബാഗുകൾ സംഭാവന ചെയ്യാൻ പദ്ധതിയുണ്ടെന്ന് ലുലു മാനേജ്​മെന്റ് അറിയിച്ചു. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് ഔട്ട്‌ലെറ്റുകളിലും ബാഗ് ഡൊണേഷൻ ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്.

ബാഗുകൾ സംഭാവനയായി നൽകാം. പ്രമോഷന്റെ അവസാനം, റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ വഴി ബാഗുകൾ വിതരണം ചെയ്യും. സംഭാവന ഡ്രൈവ് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയിദ് ഉദ്ഘാടനം ചെയ്തു. ലുലു ഇന്റർനാഷണൽ ഗ്രൂപ്പ് ഡയറക്‌ടർ ജുസർ രൂപാവാല സന്നിഹിതനായിരുന്നു.

Tags:    
News Summary - Back to School Promotion at Lulu Hypermarkets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.