മനാമ: ഇന്ത്യൻ ക്ലബ് ആതിഥ്യമരുളിയ ബഹ്റൈൻ ഇൻറർനാഷനൽ സീരീസ് ബാഡ്മിൻറൺ ടൂർണമെൻറ് സമാപിച്ചു.
ഫൈനലിൽ ഇന്തോനേഷ്യയുടെയും ഹോേങ്കാങ്ങിെൻറയും താരങ്ങളാണ് നിറഞ്ഞുനിന്നത്.
മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ഹോേങ്കാങ്ങിെൻറ ലീ ചുൻ ഹെ റെജിനാൾഡ്-എൻങ് യൗ സഖ്യം ജേതാക്കളായി. ഹോേങ്കാങ്ങിെൻറ തന്നെ എതിരാളികളെയാണ് തോൽപിച്ചത്.
വനിതകളുടെ സിംഗിൾസ് വിഭാഗത്തിൽ ഇന്തോനേഷ്യയുടെ െഎസ്യ സതിവ ഫറ്റേറ്റനി സ്വന്തം നാട്ടുകാരിയായ കൊമാങ് കഹ്യ ദേവിയെ തോൽപിച്ചു. പുരുഷന്മാരുടെ സിംഗിൾസിൽ ഇന്തോനേഷ്യയുടെ ബോബി സേതിയാബുദി ഹോേങ്കാങ്ങിെൻറ ചാൻ യിൻ ചാക്കിനെ പരാജയപ്പെടുത്തി. വനിതകളുടെ ഡബിൾ വിഭാഗത്തിൽ ഹോേങ്കാങ്ങിെൻറ യൂങ് ടിങ്-യൂങ് ലാം സഖ്യം ജേതാക്കളായി. സ്വന്തം നാട്ടുകാരായ സഖ്യത്തെയാണ് അവർ തോൽപിച്ചത്.
പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്തോനേഷ്യയുടെ അമ്റി സ്യാനവി-ക്രിസ്റ്റഫർ ഡേവിഡ് സഖ്യം സ്വന്തം നാട്ടുകാരായ മു പുത്ര എർവൻസ്യ-പത്ര ഹാരപ്പൻ റിണ്ടോറിണ്ടോ സഖ്യത്തെ തോൽപിച്ച് ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.