മനാമ: ബഹ്റൈൻ കേരളീയ സമാജത്തിെൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബി.കെ.എസ്-ബഹ്റൈൻ ഇൻറർനാഷനൽ ചാലഞ്ച് 2021 ബാഡ്മിൻറൺ ടൂർണമെൻറ് ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടനം ചെയ്തു.
കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ ബഹ്റൈൻ ബാഡ്മിൻറൺ ആൻഡ് സ്ക്വാഷ് ഫെഡറേഷൻ പ്രസിഡൻറ് ഡോ. സൗസൻ തഖാവി, ബി.കെ.എസ് പ്രസിഡൻറ് പി.വി. രാധാകൃഷ്ണപിള്ള, ആക്ടിങ് ജനറൽ സെക്രട്ടറി വർഗീസ് ജോർജ്, വൈസ് പ്രസിഡൻറ് ദേവദാസ് കുന്നത്ത്, ട്രഷറർ മനോജ് സുരേന്ദ്രൻ, മെംബർഷിപ് സെക്രട്ടറി ശരത് നായർ, ഗെയിംസ് സെക്രട്ടറി പോൾസൺ ലോനപ്പൻ, എൻറർടൈൻമെൻറ് സെക്രട്ടറി പ്രദീപ് പാത്തേരി, ലൈബ്രേറിയൻ വി. വിനൂപ് കുമാർ, ലിറ്റററി വിങ് സെക്രട്ടറി ഫിറോസ് തിരുവത്ര, ടൂർണമെൻറ് ഡയറക്ടർ പ്രശോഭ് രാമനാഥൻ എന്നിവർ പങ്കെടുത്തു.
ബഹ്റൈൻ ഇൻറർനാഷണൽ സീരീസ് പുരുഷ സിംഗ്ൾസ് ജേതാവ് ബോബി സേതിയാബുദി ആദ്യ റൗണ്ടിൽതന്നെ പുറത്തായി. ഹോേങ്കാങ്ങിെൻറ ചാൻ യിൻ ചാക്ക് ആണ് ഇദ്ദേഹത്തെ തോൽപിച്ചത് (20-22,18-21). ബഹ്റൈൻ താരവും അറബ് കപ്പ് പുരുഷ സിംഗ്ൾസ് ജോതാവുമായ അദ്നാൻ ഇബ്രാഹിം അടുത്ത റൗണ്ടിലേക്ക് മുന്നേറി. ആവേശകരമായ മത്സരത്തിൽ ഇന്ത്യൻ താരം ശ്രേയാൻഷ് ജെയ്സ്വാളിനെയാണ് അദ്നാൻ തോൽപിച്ചത്. (11-21,21-19,21-19). എല്ലാ വിഭാഗങ്ങളിലെയും ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വ്യാഴാഴ്ച പൂർത്തിയാകും. സെമി ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും ഫൈനൽ മത്സരങ്ങൾ ശനിയാഴ്ചയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.