മനാമ: പ്രവാസി മിത്ര പ്രവാസി വനിതകൾക്കായി ബാഡ്മിൻറൺ ടൂർണമെൻറ് സംഘടിപ്പിക്കുന്നു. 12ന് ഉച്ചയ്ക്ക് മൂന്ന് മണി മുതൽ സിഞ്ചിലെ പ്രവാസി ബാഡ്മിന്റൺ കോർട്ടിൽ നടക്കുന്ന മത്സരത്തിന്റെ വിജയത്തിനായി സബീന അബ്ദുൽ ഖാദർ കൺവീനറായി വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. റെനി വിനേഷ്, നസ്നീം അൽതാഫ് (രജിസ്ട്രേഷൻ), ജയ്നി (മാർക്കറ്റിങ് ആൻഡ് പബ്ലിസിറ്റി), ലിഖിത ലക്ഷ്മൺ (സ്പോൺസർഷിപ്), റുമൈസ അബ്ബാസ് (ഒഫീഷ്യൽസ്), സഞ്ജു സാനു (വളന്റിയർ). പ്രവാസി സെൻററിൽ നടന്ന സംഘാടക സമിതി യോഗത്തിൽ പ്രവാസി മിത്ര പ്രസിഡൻറ് വഫാ ഷാഹുൽ അധ്യക്ഷത വഹിച്ചു. സഞ്ജു സാനു സ്വാഗതവും സബീന അബ്ദുൽ ഖാദർ നന്ദിയും പറഞ്ഞു. പ്രവാസി മിത്ര വനിത ബാഡ്മിന്റൺ ടൂർണമെന്റിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനും മറ്റ് വിവരങ്ങൾക്കും 35458715, 35146982 എന്നി നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.