കോവിഡ്​: ബഹ്​റൈനിൽ 147 പേർ കൂടി സുഖം പ്രാപിച്ചു

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ 147 പേർ കൂടി സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത്​ രോഗമുക്​തി നേടിയവരുടെ എണ്ണം 3715 ആയി ഉയർന്നു. പുതുതായി 151 പേർക്ക്​ കൂടി രോഗം സ്​ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 96 പേർ വിദേശ തൊഴിലാളികളാണ്​.

48 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഏഴുപേർ വിദേശത്തുനിന്ന്​ വന്നവരാണ്​. നിലവിൽ 4312 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. ഇവരിൽ 27 പേർക്കാണ്​ ഇപ്പോൾ ചികിത്സ നടത്തുന്നതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Baharain covid cases-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.