മനാമ: കഴിഞ്ഞ ഒരാഴ്ചക്കിടെ ബഹ്റൈനിൽനിന്ന് 189 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ 119 നിയമവിരുദ്ധ തൊഴിലാളികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. മൊത്തം 1317 പരിശോധനകളാണ് ഫെബ്രുവരി 25 മുതൽ മാർച്ച് രണ്ടു വരെയുള്ള ഒരാഴ്ചക്കാലയളവിൽ നടത്തിയത്.
തൊഴിൽ, താമസവിസ നിയമങ്ങൾ ലംഘിച്ചവരാണ് പിടികൂടപ്പെട്ടവരിൽ അധികവും. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്. തൊഴിലിടങ്ങൾ, സ്ഥാപനങ്ങൾ, തൊഴിലാളികൾ ഒരുമിച്ചുകൂടുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായിരുന്നു വിവിധ മന്ത്രാലയങ്ങളുടെയും സർക്കാർ അതോറിറ്റികളുടെയും സഹകരണത്തോടെ പരിശോധന നടത്തിയത്.
നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്റ്സ് അഫയേഴ്സ് അതോറിറ്റി, പൊലീസ് ഡയറക്ടറേറ്റുകൾ, വാണിജ്യ, വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകൾ. വരുംദിവസങ്ങളിലും ശക്തമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.