മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ കെട്ടിടത ്തിൽ അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കുന്ന എൻറർപ്രൈസ് എൽ.ടി.ഇ (ഇ-എൽ.ടി.ഇ) സംവിധാനം ഏർപ്പെടുത്തുന്നു. ഇൗ സൗകര്യമുള്ള മിഡിലീസ്റ്റിലെ ആദ്യത്തെ എയർപോർെട്ടന്ന വിശേഷണവും ഇതോടെ ബഹ്റൈൻ വിമാനത്താവളത്തിന് സ്വന്തമായി. യാത്രക്കാർക്ക് മികച്ച യാത്രാ അനുഭവം നൽകുന്നതിനൊപ്പം വിമാനത്താവളത്തിെൻറ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയുമാണ് പുതിയ സംവിധാനത്തിെൻറ ലക്ഷ്യം.
ബഹ്റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ മുഹമ്മദ് യൂസുഫ് അൽ ബിൻഫലായും ടെലികോം കമ്പനിയായ ബറ്റെൽകോ എൻറർപ്രൈസസ് ജനറൽ മാനേജർ അബ്ദുറഹ്മാൻ മുനീറും ഇതിനുള്ള കരാർ ഒപ്പുവെച്ചു. ഗതാഗത, വാർത്തവിനിമയ മന്ത്രിയും ബി.എ.സി ചെയർമാനുമായ കമാൽ ബിൻ അഹ്മദ് മുഹമ്മദ്, ബറ്റെൽകോ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഖലീഫ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്യത്തിെൻറ ഡിജിറ്റൽവത്കരണത്തിലെ മറ്റൊരു നിർണായക ചുവടുവെപ്പാണ് പുതിയ സംവിധാനം ഒരുക്കുന്നതിന് ബറ്റെൽകോയുമായുള്ള പങ്കാളിത്തമെന്ന് അൽ ബിൻഫലാ പറഞ്ഞു. ഇൻറർനെറ്റ് വേഗം, സി.സി ടി.വി ദൃശ്യങ്ങൾ ദ്രുതഗയിൽ വിലയിരുത്തൽ, എച്ച്.ഡി ശബ്ദ, വീഡിയോ സന്ദേശങ്ങളുടെ കൈമാറ്റം എന്നിവ പുതിയ സംവിധാനത്തിൽ കൂടുതൽ കാര്യക്ഷമമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.