ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി അ​ൽ ഗ​ത​മി​നെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം

ബി​ൻ ഹ​മ​ദ്​ ആ​ൽ​ഥാ​നി സ്വീ​ക​രി​ച്ച​പ്പോ​ൾ

ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​റെ ഖ​ത്ത​ർ ഭ​ര​ണാ​ധി​കാ​രി സ്വീ​ക​രി​ച്ചു

മ​നാ​മ: ഖ​ത്ത​റി​ലേ​ക്ക്​ പു​തു​താ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ബ​ഹ്​​റൈ​ൻ അം​ബാ​സ​ഡ​ർ മു​ഹ​മ്മ​ദ്​ ബി​ൻ അ​ലി അ​ൽ ഗ​ത​മി​നെ ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ്​ ത​മീം ബി​ൻ ഹ​മ​ദ്​ ആ​ൽ ഥാ​നി സ്വീ​ക​രി​ച്ചു. ദോ​ഹ​യി​ലെ ദി​വാ​ൻ അ​മീ​രി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ അം​ബാ​സ​ഡ​റി​ൽ​നി​ന്ന് ഖ​ത്ത​ർ അ​മീ​ർ നി​യ​മ​ന​രേ​ഖ​ക​ൾ സ്വീ​ക​രി​ച്ചു.

രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​ഭി​വാ​ദ്യ​ങ്ങ​ൾ അം​ബാ​സ​ഡ​ർ ഖ​ത്ത​ർ അ​മീ​റി​ന്​ കൈ​മാ​റു​ക​യും പ്ര​ത്യ​ഭി​വാ​ദ്യം നേ​രു​ന്ന​തി​ന്​ അ​ദ്ദേ​ഹം അം​ബാ​സ​ഡ​റെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു.

ബ​ഹ്​​റൈ​നും ഖ​ത്ത​റും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ബ​ന്ധ​വും വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ട്ട നി​ല​യി​ലാ​ണെ​ന്ന്​ വി​ല​യി​രു​ത്തു​ക​യും കൂ​ടു​ത​ൽ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ്യാ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു. ഏ​ൽ​പി​ക്ക​പ്പെ​ട്ട ചു​മ​ത​ല ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കാ​ൻ അം​ബാ​സ​ഡ​ർ​ക്ക്​ സാ​ധ്യ​മാ​ക​​ട്ടെ​യെ​ന്നും ഖ​ത്ത​ർ അ​മീ​ർ ആ​ശം​സി​ച്ചു.

Tags:    
News Summary - Bahrain Ambassador received Qatar Ruler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.