മനാമ: ഈന്തപ്പന ട്രീ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ ആഗസ്റ്റ് ഒന്നുമുതൽ മൂന്നുവരെ ഹൂറത്ത് ആലിയിലെ ഫാർമേഴ്സ് മാർക്കറ്റിൽ നടക്കും. വാർഷിക സാംസ്കാരിക പൈതൃക ഉത്സവമെന്ന നിലയിൽ ബഹ്റൈൻ ഡെവലപ്മെന്റ് ബാങ്ക് ഫാർമേഴ്സ് മാർക്കറ്റ് ഡിപ്പാർട്ട്മെന്റിന്റെയും മറ്റു സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നാഷനൽ ഇനിഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.
ബഹ്റൈൻ ഈന്തപ്പഴങ്ങളുടെ വൈവിധ്യം മേളയിൽ ദർശിക്കാൻ കഴിയും. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെയാണ് ഫെസ്റ്റിവലിലേക്ക് പ്രവേശനം. ദശലക്ഷം ഈന്തപ്പനകളുടെ നാടെന്ന് ബഹ്റൈൻ അറിയപ്പെടുന്നുണ്ട്. ഈന്തപ്പഴം മാത്രമല്ല മരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്രദമാണ്. ഈന്തപ്പനയുടെ തണ്ടുകൾ മത്സ്യബന്ധന വലകൾ നിർമിക്കാനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു.
ഇലകൾ കുട്ട നെയ്യാനും ഉപയോഗിക്കുന്നു. ഇലകളിൽനിന്ന് പൂമ്പൊടി ചുരണ്ടി ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. മിഡിൽ ഈസ്റ്റിൽ വിശുദ്ധ ഫലമായി കണക്കാക്കപ്പെടുന്നതാണ് ഈന്തപ്പഴം. ഈന്തപ്പനയെ ജീവന്റെ വൃക്ഷമായും വിശേഷിപ്പിക്കാറുണ്ട്.
ഏകദേശം 8,000 വർഷം മുമ്പ് മുതൽ ഈന്തപ്പന കൃഷി ചെയ്തിരുന്നതായും കണക്കാക്കപ്പെടുന്നു. വ്യത്യസ്ത രൂപത്തിലും രുചിയിലുമുള്ള 200ലധികം ഇനം ഈന്തപ്പഴങ്ങളുണ്ട്. വളരെയേറെ പോഷകസമൃദ്ധമാണ് ഈന്തപ്പഴം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.