മനാമ: വ്യാജ റിക്രൂട്ട്മെന്റ് വഴി തംകീൻ തൊഴിൽ ഫണ്ടിൽനിന്ന് പണം തട്ടിയെടുത്ത കേസിലുൾപ്പെട്ട പ്രതികൾ പിടിയിൽ. സ്വദേശികൾക്ക് തൊഴിൽ നൽകിയെന്ന വ്യാജ രേഖയുണ്ടാക്കിയാണ് തംകീൻ തൊഴിൽ ഫണ്ടിൽ നിന്നുള്ള സഹായം ഇവർ തട്ടിയെടുത്തത്. കമ്പനി ഉടമയെയും ചോദ്യം ചെയ്തിരുന്നു.
53,720 ദിനാറാണ് ഇവർ തട്ടിയെടുത്തത്. തംകീനിൽ നിന്നുള്ള പരാതിയെ തുടർന്നാണ് കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. തംകീൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലും അന്വേഷണത്തിലുമാണ് തട്ടിപ്പ് കണ്ടെത്തിയത്.
25 പേരെ തൊഴിലിന് വെച്ചതായാണ് രേഖയിലുണ്ടായിരുന്നത്. എന്നാൽ, ഇതെല്ലാം വ്യാജ തൊഴിൽ കരാറുകൾ തയാറാക്കി പണം തട്ടിയെടുക്കാനായി ഉപയോഗിച്ചതായാണ് കണ്ടെത്തിയത്. പ്രതികളെ റിമാൻഡ് ചെയ്യാനും പിന്നീട് കേസ് കോടതിയിലേക്ക് മാറ്റാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.