മനാമ: ഒ.ഐ.സി വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിൽ ബഹ്റൈൻ പങ്കാളിയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയാണ് മോറിത്താനിയയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. മോറിത്താനിയൻ പ്രധാനമന്ത്രി മുഹമ്മദ് വലദ് അശ്ശൈഖിന്റെ രക്ഷാധികാരത്തിൽ നടക്കുന്ന സമ്മേളനം‘സന്തുലിത സമീപനവും നീതിയും സുരക്ഷയുടെയും സമാധാനത്തിന്റെയും അടിസ്ഥാനം’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഒ.ഐ.സി സെക്രട്ടറി ജനറൽ ഹുസൈൻ ഇബ്രാഹിം ത്വാഹയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ഫലസ്തീൻ പ്രശ്നം, മേഖലയിലെ രാഷ്ട്രീയ നീക്കങ്ങൾ, ഇസ്ലാമിക ലോകത്തെ വിവിധ തർക്കങ്ങൾ, മേഖലയിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ വിഷയങ്ങൾ, തീവ്രവാദ വിരുദ്ധ പ്രവർത്തനം, യു.എന്നുമായി വിവിധ രാജ്യങ്ങളുടെ ഏകോപനം, ഇസ്ലാമോഫോബിയ, മതങ്ങൾക്കെതിരെയുള്ള വെറുപ്പുൽപാദനം, സാമ്പത്തിക മേഖലയിൽ അംഗരാജ്യങ്ങളുടെ സഹകരണം, ഐ.ടി, വൈജ്ഞാനിക, സാംസ്കാരിക, സാമൂഹിക മേഖലകളിലെ ശാക്തീകരണം എന്നീ വിഷയങ്ങളാണ് പ്രധാനമായും യോഗം ചർച്ച ചെയ്യുന്നത്. മോറിത്താനിയയിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് ബിൻ സൽമാൻ അൽ മുസല്ലമും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.