രാംകുമാർ രാമനാഥൻ ട്രോഫി ഏറ്റുവാങ്ങുന്നു

ബഹ്​റൈൻ എ.ടി.പി ചലഞ്ചർ: രാംകുമാർ രാമനാഥന്​ കിരീടം

മനാമ: ബഹ്​റൈൻ ആഭ്യന്തര മന്ത്രാലയത്തി​​ലെ പബ്ലിക്​ സെക്യൂരിറ്റി സ്​പോർട്​സ്​ അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എ.ടി.പി ടെന്നിസ്​ ചലഞ്ചർ സിംഗ്​ൾസ്​ ഫൈനലിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥന്​ കിരീടം. കരിയറിൽ മുമ്പ് ആറ് ചലഞ്ചർ ഫൈനലുകൾ പരാജയപ്പെട്ട 27കാരനായ രാംകുമാർ റഷ്യൻ എതിരാളി എവ്​ജെനി കാർലോവ്‌സ്‌കിയെ 68 മിനിറ്റിലാണ്​ പരാജയപ്പെടുത്തിയത്​ (6-1, 6-4).

ലോക റാങ്കിങ്ങിൽ 222ാം സ്ഥാനത്തുള്ള ആറാം സീഡുകാരൻ രാംകുമാർ 302ാം സ്ഥാനത്തുള്ള കാർലോവ്‌സ്‌കിക്കെതിരെ മികച്ച പ്രകടനമാണ്​ പുറത്തെടുത്തത്​. രാംകുമാറി​​െൻറ 12 വർഷത്തെ കരിയറിലെ ആദ്യ എ.ടി.പി ചലഞ്ചർ സിംഗ്​ൾസ്​ കിരീടമാണ്​ ഇത്​. 80 റാങ്കിങ്​ പോയൻറുകൾ നേടിയതോടെ രാംകുമാർ ആദ്യ 200ലേക്ക് തിരികെ എത്തും. എ.ടി.പി സിംഗ്​ൾസ് റാങ്കിങ്​ ചാർട്ടിൽ ഏറ്റവും ഉയർന്ന റാങ്കുള്ള ഇന്ത്യക്കാരനാവുകയും ചെയ്യും.

Tags:    
News Summary - Bahrain ATP Challenger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.