??????? ????????????? ???????????????? ??????????? ????????? ???????????

മനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റി പ്രഖ്യാപിച്ച സിംസ് വർക്ക് ഓഫ് മേഴ്​സ ി അവാർഡ് ഏറ്റു വാങ്ങുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായ് ബഹ്​റൈനിൽ എത്തി. സംഘാടക സമിതി അംഗങ്ങളും കുടു ംബാംഗങ്ങളും ബഹ്​റൈൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ദയാബായിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. നാലു പതിറ്റാണ്ടിലേറെയായി വടക്കേ ഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ദയാബായി ഇപ്പോൾ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുന്നു.

ദയാബായിയുടെ സന്ദർശനാർഥം, എൻഡോസൾഫാൻ ദുരിതബാധിതരുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിന് വേണ്ടി തിങ്കളാഴ്​ച മുതൽ ബുധനാഴ്ച വരെ ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുണ്ട്​. വൈകിട്ട് ഏഴുമുതൽ 10 മണി വരെ ബഹ്റിൻ കേരളീയ സമാജത്തിൽ ബാബുരാജൻ ഹാളിലാണ്​ പ്രദർശനം. വെള്ളിയാഴ്​ച വൈകിട്ട് എട്ടിന്​ ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ്​ സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ദയാബായിക്കു സമ്മാനിക്കുക എന്ന് പ്രസിഡൻറ്​ പോൾ ഉർവത്ത്, ജനറൽ സെക്രട്ടറി ജോയ് തരിയത്, സംഘാടക സമിതി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.