ദയാബായിക്ക് ഉൗഷ്മള വരവേൽപ്പ്
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ സീറോ മലബാർ സൊസൈറ്റി പ്രഖ്യാപിച്ച സിംസ് വർക്ക് ഓഫ് മേഴ്സ ി അവാർഡ് ഏറ്റു വാങ്ങുന്നതിനായി പ്രമുഖ സാമൂഹിക പ്രവർത്തക ദയാബായ് ബഹ്റൈനിൽ എത്തി. സംഘാടക സമിതി അംഗങ്ങളും കുടു ംബാംഗങ്ങളും ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദയാബായിക്ക് ഹൃദ്യമായ വരവേൽപ്പ് നൽകി. നാലു പതിറ്റാണ്ടിലേറെയായി വടക്കേ ഇന്ത്യയിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിച്ച ദയാബായി ഇപ്പോൾ കാസർകോട് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി ജീവിതം ഒഴിഞ്ഞു വച്ചിരിക്കുന്നു.
ദയാബായിയുടെ സന്ദർശനാർഥം, എൻഡോസൾഫാൻ ദുരിതബാധിതരുടെ നിജസ്ഥിതി പൊതുസമൂഹത്തിനു മുമ്പിൽ അവതരിപ്പിക്കുന്നതിന് വേണ്ടി തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ഫോട്ടോ പ്രദർശനം ഒരുക്കിയിട്ടുണ്ട്. വൈകിട്ട് ഏഴുമുതൽ 10 മണി വരെ ബഹ്റിൻ കേരളീയ സമാജത്തിൽ ബാബുരാജൻ ഹാളിലാണ് പ്രദർശനം. വെള്ളിയാഴ്ച വൈകിട്ട് എട്ടിന് ഇന്ത്യൻ ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വച്ചാണ് സിംസ് വർക്ക് ഓഫ് മേഴ്സി അവാർഡ് ദയാബായിക്കു സമ്മാനിക്കുക എന്ന് പ്രസിഡൻറ് പോൾ ഉർവത്ത്, ജനറൽ സെക്രട്ടറി ജോയ് തരിയത്, സംഘാടക സമിതി ജനറൽ കൺവീനർ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.