‘തുടിക്കൊട്ടുന്ന ഹൃദയത്തോടെ’ തടവറയിലെ ചിലർ

മനാമ: അടുത്ത ദിവസങ്ങളിലായി ‘തുടിക്കൊട്ടുന്ന ഹൃദയത്തോടെ’ ബഹ്​റൈനിലെ തടവറകളിൽ കഴിയുന്ന ചിലരുണ്ട്​. ഇന്ത്യൻ പ്രധാനമന്ത്രി ​നരേന്ദ്രമോദിയുടെ ബഹ്​റൈൻ സന്ദർശനവുമായി ബന്​ധപ്പെട്ട്​ 250 ഇന്ത്യൻ തടവുകാർക്ക്​ മോചനം ഒരുങ്ങ ുന്നു എന്ന വാർത്തയാണ്​ അവരിൽ പലരെയും സന്തോഷിപ്പിച്ചിരിക്കുന്നത്​. മോചിപ്പിക്കപ്പെടുന്നവരുടെ പട്ടികയിൽ തങ്ങളും ഉൾപ്പെടണേ എന്ന പ്രാർഥനയിലാണ്​ അവർ ഒാരോരുത്തരും. ഇതിൽ ദീർഘകാലമായി ജയിലിൽ കഴിയുന്നവരും ഉൾപ്പെടുന്നുണ്ട്​.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തി​​െൻറ ഭാഗമായി 250 ഇന്ത്യൻ തടവുകാർ മോചിപ്പിക്കപ്പെടുമെന്ന്​ അദ്ദേഹം കഴിഞ്ഞദിവസമാണ്​ ​ ട്വീറ്റ്​ ചെയ്​തത്​. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ഇതുവരെയും വ്യക്തമാക്കപ്പെട്ടില്ല. ഇന്ത്യയും ബഹ്​റൈനും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തി​​െൻറ ഭാഗമായി പുറപ്പെടുവിച്ച സംയുക്ത പ്രസ്​താവനയിലോ പ്രസിദ്ധീകരണത്തിന്​ നൽകിയ ഉടമ്പടികളെക്കുറിച്ചുള്ള അറിയിപ്പിലോ ഇന്ത്യൻ തടവുകാരെ മോചിപ്പിക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. വരുംദിവസങ്ങളിൽ ഇക്കാര്യത്തെക്കുറിച്ച്​ കൂടുതൽ വ്യക്തത ഉണ്ടാകുമെന്നാണ്​ കരുതുന്നത്​.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.