മനാമ: റോയൽ ഗാർഡ് സംയുക്ത സൈനിക അഭ്യാസപ്രകടന(സമൂം നാല്) സമാപന ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ പെങ്കടുത്തു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് (ബി.ഡി.എഫ്) ഫീൽഡ് മാർഷൽ ശൈഖ് ഖലീഫ ബിൻ അഹമ്മദ് ആൽ ഖലീഫയും സംബന്ധിച്ചു. അഭ്യാസപ്രകടനം നേരിൽ കാണാനെത്തിയ ഹമദ് രാജാവിനെ എക്സർസൈസ് ഡയറക്ടർ മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ, റോയൽ ഗാർഡ് കമാൻറർ ലഫ്. കേണൽ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വരവേറ്റു. സൈനിക അഭ്യാസം, അതിെൻറ ഘട്ടങ്ങൾ, ലക്ഷ്യം എന്നിവയെക്കുറിച്ച് രാജാവിന് അധികൃതർ വിശദീകരിച്ചുനൽകി.
അഭ്യാസ പ്രകടനങ്ങളിൽ പങ്കാളികളായവരുടെ മത്സരമനോഭാവം, പ്രഫഷനലിസം, െഎക്യബോധം എന്നിവയെ ഹമദ് രാജാവ് അഭിനന്ദിച്ചു. പോരാട്ടശേഷി കൂടുതൽ ഉയർത്തുന്നതിെൻറ പ്രാധാന്യം എടുത്തുപറയുകയും മികച്ച അഭ്യാസപ്രകടനം സംഘടിപ്പിച്ചതിന് മേജർ ജനറൽ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫക്ക് നന്ദി പറയുകയും ചെയ്തു. യെമനിൽ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സംഖ്യസേനയുടെ ‘ഒാപറേഷൻ റീസ്റ്റോർ ഹോപി’ൽ റോയൽ ഗാർഡും ബഹ്റൈൻ ഡിഫൻസ് ഫോഴ്സും പെങ്കടുത്തത് അഭിനന്ദനാർഹമാണ്. അതിൽ പെങ്കടുത്തവരുടെ വിജയവും ധീരതയും, യമൻ ജനതക്ക് മാനുഷിക സഹായം നൽകിയത്, ഭീകരതയെ തടയിട്ടത് എന്നിവ ശ്രദ്ധേയമാണ്. രാജ്യത്തെ സംരക്ഷിച്ച് പ്രാദേശിക സുരക്ഷക്ക് മികച്ച സംഭാവന നൽകുന്നതിലൂടെ ബഹ്റൈൻ ൈസനികർ പ്രശംസക്ക് അർഹരാണെന്നും രാജാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.