Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസൈ​നി​ക...

സൈ​നി​ക അ​ഭ്യാ​സ​പ്ര​ക​ട​ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ പങ്കെ​ടു​ത്തു

text_fields
bookmark_border
സൈ​നി​ക അ​ഭ്യാ​സ​പ്ര​ക​ട​ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഹ​മ​ദ്​ രാ​ജാ​വ്​ പങ്കെ​ടു​ത്തു
cancel
camera_alt????????? ??????? ?????????????????? ???????? ?????????? ????????? ??????? ???? ???? ??? ?????? ???????????????????????

മ​നാ​മ: റോ​യ​ൽ ഗാ​ർ​ഡ്​ സം​യു​ക്ത സൈ​നി​ക അ​ഭ്യാ​സ​പ്ര​ക​ട​ന(​സ​മൂം നാ​ല്) സ​മാ​പ​ന ച​ട​ങ്ങി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഇൗ​സ ആ​ൽ ഖ​ലീ​ഫ പ​െ​ങ്ക​ടു​ത്തു. ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ബി.​ഡി.​എ​ഫ്) ഫീ​ൽ​ഡ് മാ​ർ​ഷ​ൽ ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ അ​ഹ​മ്മ​ദ് ആ​ൽ ഖ​ലീ​ഫ​യും സം​ബ​ന്ധി​ച്ചു. അ​ഭ്യാ​സ​പ്ര​ക​ട​നം നേ​രി​ൽ കാ​ണാ​നെ​ത്തി​യ ഹ​മ​ദ്​ രാ​ജാ​വി​നെ എ​ക്​​സ​ർ​സൈ​സ്​ ഡ​യ​റ​ക്​​ട​ർ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, റോ​യ​ൽ ഗാ​ർ​ഡ്​ ക​മാ​ൻ​റ​ർ ല​ഫ്. കേ​ണ​ൽ ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ, മു​തി​ർ​ന്ന സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ര​വേ​റ്റു. സൈ​നി​ക അ​ഭ്യാ​സം, അ​തി​​െൻറ ഘ​ട്ട​ങ്ങ​ൾ, ല​ക്ഷ്യം എ​ന്നി​വ​യെ​ക്കു​റി​ച്ച്​ രാ​ജാ​വി​ന്​ അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു​ന​ൽ​കി.

അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​വ​രു​ടെ മ​ത്സ​ര​മ​നോ​ഭാ​വം, പ്ര​ഫ​ഷ​ന​ലി​സം, ​െഎ​ക്യ​ബോ​ധം എ​ന്നി​വ​യെ ഹ​മ​ദ്​ രാ​ജാ​വ്​ അ​ഭി​ന​ന്ദി​ച്ചു. പോ​രാ​ട്ട​ശേ​ഷി കൂ​ടു​ത​ൽ ഉ​യ​ർ​ത്തു​ന്ന​തി​​െൻറ പ്രാ​ധാ​ന്യം എ​ടു​ത്തു​പ​റ​യു​ക​യും മി​ക​ച്ച അ​ഭ്യാ​സ​പ്ര​ക​ട​നം സം​ഘ​ടി​പ്പി​ച്ച​തി​ന്​ മേ​ജ​ർ ജ​ന​റ​ൽ ശൈ​ഖ്​ നാ​സ​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​ക്ക്​ ന​ന്ദി പ​റ​യു​ക​യും ചെ​യ്​​തു. യെ​മ​നി​ൽ സൗ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​റ​ബ്​ സം​ഖ്യ​സേ​ന​യു​ടെ ‘ഒാ​പ​റേ​ഷ​ൻ റീ​സ്​​റ്റോ​ർ ഹോ​പി’​ൽ റോ​യ​ൽ ഗാ​ർ​ഡും ബ​ഹ്​​റൈ​ൻ ഡി​ഫ​ൻ​സ്​ ഫോ​ഴ്സും പ​െ​ങ്ക​ടു​ത്ത​ത്​ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. അ​തി​ൽ പ​െ​ങ്ക​ടു​ത്ത​വ​രു​ടെ വി​ജ​യ​വും ധീ​ര​ത​യും, യ​മ​ൻ ജ​ന​ത​ക്ക്​ മാ​നു​ഷി​ക സ​ഹാ​യം ന​ൽ​കി​യ​ത്, ഭീ​ക​ര​ത​യെ ത​ട​യി​ട്ട​ത്​ എ​ന്നി​വ ​ശ്ര​ദ്ധേ​യ​മാ​ണ്. രാ​ജ്യ​ത്തെ സം​ര​ക്ഷി​ച്ച്​ പ്രാ​ദേ​ശി​ക സു​ര​ക്ഷ​ക്ക്​ മി​ക​ച്ച സം​ഭാ​വ​ന ന​ൽ​കു​ന്ന​തി​ലൂ​ടെ ബ​ഹ്​​റൈ​ൻ ​ൈസ​നി​ക​ർ പ്ര​ശം​സ​ക്ക്​ അ​ർ​ഹ​രാ​ണെ​ന്നും രാ​ജാ​വ്​ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsBahrain News
News Summary - bahrain-bahrain news-gulf news
Next Story