????.???.??? ?????????? ??? ???????????????????????????

വിവക്ക്​ പേരുമാറ്റം; ഇനി എസ്​.ടി.സി ബഹ്​റൈൻ

മ​നാ​മ: രാ​ജ്യ​ത്തെ പ്ര​ധാ​ന നെ​റ്റ്​​വ​ർ​ക്ക്​ സ​ർ​വി​സാ​യ വി​വ ബ​ഹ്​​റൈ​ൻ ത​ങ്ങ​ളു​ടെ കോ​ർ​പ​റേ​റ്റ്​ ​െഎ​ഡ​ൻ​റി​റ്റി മാ​റ്റി. എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ എ​ന്ന പേ​രി​ലാ​യി​രി​ക്കും ഇ​നി അ​റി​യ​പ്പെ​ടു​ക​യെ​ന്ന്​​ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ബ​ഹ്​​റൈ​നി​ലെ ടെ​ലി​കോം മേ​ഖ​ല​യി​ൽ മി​ക​ച്ച സേ​വ​ന​വും നേ​ട്ട​ങ്ങ​ളും കൈ​വ​രി​ച്ച വി​വ ‘എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ’ എ​ന്ന നാ​മ​ത്തി​ലൂ​ടെ കൂ​ടു​ത​ൽ മി​ക​ച്ച സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കും.

ബ്രാ​ൻ​ഡി​ങ്​ മാ​റ്റം ഭാ​വി​യി​ലേ​ക്കു​ള്ള പ്ര​യാ​ണ​ത്തി​ന്​ കൂ​ടു​ത​ൽ ക​രു​ത്തു​പ​ക​രു​മെ​ന്നും ത​ല​മു​റ​ക​ൾ​ക്ക്​ ഭാ​വി രൂ​പ​പ്പെ​ടു​ത്താ​നു​ള്ള പാ​ത​യൊ​രു​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​പ്ല​വ​ക​ര​മാ​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ലൂ​ടെ​യും ആ​പ്ലി​ക്കേ​ഷ​നു​ക​ളി​ലൂ​ടെ​യും രാ​ജ്യ​ത്തെ ഡി​ജി​റ്റ​ൽ ഭാ​വി​യി​ലേ​ക്ക്​ ന​യി​ക്കു​ന്ന​ത്​ തു​ട​രു​ക​യും ചെ​യ്യും. 2010ൽ ​ആ​രം​ഭി​ച്ച​തി​നു ശേ​ഷം, അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും ടെ​ലി​കോം മേ​ഖ​ല​യി​ലും മാ​റ്റം യാ​ഥാ​ർ​ഥ്യ​മാ​ക്കി. ‘എ​സ്.​ടി.​സി ബ​ഹ്​​റൈ​ൻ’ പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ നാ​ർ ബ​നാ​ബീ​ല​യും മ​റ്റ്​ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സം​ബ​ന്ധി​ച്ചു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.