ബ​ഹ്റൈ​ന്‍ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​പെ​ക് യോ​ഗം തു​ട​ങ്ങി

മ​നാ​മ: ബ​ഹ്റൈ​ന്‍ എ​ണ്ണ​കാ​ര്യ മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ ഖ​ലീ​ഫ ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ഒ​പെ​ക് രാ​ഷ്​​ട്ര​ങ്ങ​ളി​ലെ മ​ന്ത്രി​മാ​രു​ടെ 103ാമ​ത് യോ​ഗം കു​വൈ​ത്തി​ല്‍ തു​ട​ക്ക​മാ​യി. വി​വി​ധ ഒ​പെ​ക് രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള മ​ന്ത്രി​മാ​രും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും യോ​ഗ​ത്തി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

അം​ഗ​രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ പ​ര​സ്പ​ര സ​ഹ​ക​ര​ണം വ​ര്‍ധി​പ്പി​ക്കു​ന്ന​തി​നും അ​നു​ഭ​വ​സ​മ്പ​ത്ത് കൈ​മാ​റു​ന്ന​തി​നും യോ​ഗ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. എ​ണ്ണ, വൈ​ദ്യു​തി​കാ​ര്യ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റെ​ടു​ത്ത​തി​ന് ശേ​ഷം ആ​ദ്യ​മാ​യി ഒ​പെ​ക് യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത കു​വൈ​ത്ത് മ​ന്ത്രി ഡോ. ​ഖാ​ലി​ദ് അ​ലി അ​ല്‍ ഫാ​ദി​ലി​നെ അം​ഗ​ങ്ങ​ള്‍ പ്ര​ത്യേ​കം സ്വാ​ഗ​തം ചെ​യ്തു. ബ​ഹ്റൈ​നി​ല്‍നി​ന്നു​മു​ള്ള പ്ര​തി​നി​ധി സം​ഘം വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നെ​ത്തി​യ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​​​ഴ്​​ച​ക​ളും ച​ര്‍ച്ച​ക​ളും ന​ട​ത്തു​ക​യും സ​ഹ​ക​ര​ണ​ത്തി​​െൻറ വി​വി​ധ മേ​ഖ​ല​ക​ള്‍ ആ​രാ​യു​ക​യും ചെ​യ്തു.

Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.