മനാമ: ബഹ്റൈനിലെ വ്യാപാരി സമൂഹത്തിനും സംരംഭകർക്കുമായി മീഡിയവണും ലാനാടെക്കും ചേർന്ന് സംഘടിപ്പിച്ച ഗ്രോ ഗ്ലോബൽ ഫിൻ ടോക് ശ്രദ്ധേയമായി. ബഹ്റൈനിൽ മൂല്യവർധിത നികുതി നടപ്പാക്കൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ വാറ്റ് നടപടിക്രമങ്ങൾ, രജിസ്ട്രേഷൻ എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പ്രവാസികൾക്ക് നൽകിയാണ് ഗ്രോ ഗ്ലോബൽ ഫിൻ ടോക് സംഘടിപ്പിച്ചത്. പ്രവാസി സംരംഭകർക്ക് ദിശാബോധവും പ്രചോദനവും പകരുന്ന പരിപാടികൾ മീഡിയവൺ ഭാവിയിലും സംഘടിപ്പിക്കുമെന്ന് മീഡിയവൺ ബിസിനസ് ഹെഡ് എം. സാജിദ് പറഞ്ഞു. മൂല്യവർധിത നികുതിയെ സംബന്ധിച്ച സെഷൻ ഫിൻപാൽ ഗ്രൂപ് ഡയറക്ടർ അഹ്സൻ അബ്ദുല്ലയും അനസ് മൻസൂറും നയിച്ചു.
ഇസെഡ് കെ പോസ് സോഫ്റ്റ്വെയറിനെക്കുറിച്ചുള്ള സെഷന് വഹീദ് മുറാദ് നേതൃത്വം നൽകി. വാറ്റിനെക്കുറിച്ചും അനുബന്ധ വിഷയങ്ങളെക്കുറിച്ചും പ്രവാസികൾക്ക് സാങ്കേതിക പരിജ്ഞാനം പകരാനും സംരംഭകർക്ക് സംശയനിവാരണം നടത്താനും സാധിച്ചതായി ലാനാടെക് മാനേജ്മെൻറ് പ്രതിനിധികൾ പറഞ്ഞു. ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ ലാനാടെക് ഡയറക്ടർമാരായ റെജിമോൻ ആൻറണി, ഹസൻ കോയ, സഫർ റഷീദ്, മീഡിയവൺ സൗദി മാർക്കറ്റിങ് മാനേജർ റിജോ ഇസ്മായിൽ, മാർക്കറ്റിങ് എക്സിക്യൂട്ടിവ് കെ. റാഷിദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.