മനാമ: കോവിഡ് 19 വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിദേശ തൊഴിലാളികള്‍ക്ക് താല്‍ക്കാലിക താമസ സൗകര്യം നിര്‍മിക്കുന്നതിന് കാപിറ്റല്‍ ഗവര്‍ണറേറ്റും ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയും സഹകരിക്കുന്നതിന് ധാരണയായി. ഇതിനായി 60,000 ദിനാര്‍ കാപിറ്റല്‍ ഗവര്‍ണറേറ്റിന് ചേംബര്‍ ഓഫ് കൊമേഴ്സ് നല്‍കും. കോറോണ വ്യാപനം തടയുന്നതിനുള്ള ശ്രമങ്ങളില്‍ മികച്ച പിന്തുണയാണ് ചേംബര്‍ ഓഫ് കൊമേഴ്സ് നല്കിക്കൊണ്ടിരിക്കുന്നതെന്ന് കാപിറ്റല്‍ ഗവര്‍ണര്‍ ശൈഖ് ഹിശാം ബിന്‍ അബ്ദുറഹ്മാൻ ആല് ഖലീഫ വ്യക്തമാക്കി.
വിവിധ ലേബര്‍ ക്യാമ്പുകളിൽ നടത്തിയ പരിശോധനകളില്‍ പാര്‍പ്പിട ശേഷിയേക്കാള്‍ കൂടുതല്‍ പേര് താമസിക്കുന്നതായി കെണ്ടത്തിയിരുന്നു.
തൊഴില്‍ മന്ത്രാലയം നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡങ്ങളുനസരിച്ചുള്ളവരെ ഇവിടെ പാര്‍പ്പിക്കുകയും ബാക്കിയുള്ളവരെ താല്‍ക്കാലിക പാര്‍പ്പിട കേന്ദ്രങ്ങളിലേക്ക് മാറ്റുകയുമാണ് ചെയ്ത് കൊണ്ടിരിക്കുന്നത്. ഇതിന് കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യമായതിനാലാണ് സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.