മനാമ: ‘വീട്ടില്‍ ഭക്ഷണം’ പദ്ധതിക്ക് തുടക്കമായി. ‘ഫീനാ ഖൈര്‍’ പദ്ധതിയുടെ ഭാഗമായി അര്‍ഹരായവര്‍ക്ക് വീട്ടില്‍ ഭക്ഷണം എത്തിച്ചുകൊടുക്കുന്ന പരിപാടിക്കാണ് തുടക്കമിട്ടിട്ടുള്ളത്. കോവിഡ് 19 മൂലം പ്രയാസമനുഭവിക്കുന്നവര്‍ക്ക് വീടുകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിന് നടപടി സ്വീകരിക്കാന്‍ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനോട് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ നിര്‍ദേശിച്ചിരുന്നു.
ഇതിെൻറ വെളിച്ചത്തില്‍ ആഭ്യന്തര മന്ത്രാലയവുമായി ചേര്‍ന്ന് ഭക്ഷണക്കിറ്റുകള്‍ വിതരണം ചെയ്യാന്‍ യുവജന, ചാരിറ്റി കാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിെൻറ പ്രതിനിധി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല് ഖലീഫ റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ജന. സെക്രട്ടറി ഡോ. മുസ്തഫ അസ്സയ്യിദ് വ്യക്തമാക്കി. കിറ്റ് വിതരണ ഉദ്ഘാടനച്ചടങ്ങില്‍ പബ്ളിക് സെക്യൂരിറ്റി അസി. ചീഫ് ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല് ഖലീഫയും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.