ഡി​ബേ​റ്റ് മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​ം: ‘ത​രം​ഗ്’ ഇ​ന്നു മു​ത​ൽ

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വ​മാ​യ ത​രം​ഗി​ന്റെ സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ​ക്ക് വ്യാ​ഴാ​ഴ്ച തി​രി​തെ​ളി​യും. വൈ​കു​ന്നേ​രം ആ​റി​ന് ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ് ന​ട​ക്കും. 120 ഇ​ന​ങ്ങ​ളി​ലാ​യി നാ​ലാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്ത്യ​ൻ സ്‌​കൂ​ൾ യു​വ​ജ​നോ​ത്സ​വം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും വ​ലി​യ സ്കൂ​ൾ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്. സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ രാ​വും പ​ക​ലു​മാ​യി ഒ​ക്ടോ​ബ​ർ 1 വ​രെ നീ​ണ്ടു​നി​ൽ​ക്കും. പി​ന്നീ​ട് ന​ട​ക്കു​ന്ന ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യി​ൽ ക​ലാ​ശ്രീ, ക​ലാ​ര​ത്ന അ​വാ​ർ​ഡു​ക​ളും ഗ്രൂ​പ് ചാ​മ്പ്യ​ൻ​ഷി​പ്പ് അ​വാ​ർ​ഡു​ക​ളും സ​മ്മാ​നി​ക്കും.

ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി വി​ദ്യാ​ർ​ഥി​ക​ൾ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ളി​ലും ഗ്രൂ​പ് ഇ​ന​ങ്ങ​ളു​ടെ പ്രാ​ഥ​മി​ക മ​ത്സ​ര​ങ്ങ​ളി​ലും ഏ​ർ​പ്പെ​ട്ടു​വ​രു​ന്നു. ഈ​യി​ടെ നാ​ല് ത​ല​ങ്ങ​ളി​ലാ​യി ന​ട​ന്ന ഇം​ഗ്ലീ​ഷ് ഉ​പ​ന്യാ​സ​ര​ച​നാ മ​ത്സ​ര​ത്തി​ൽ ഈ​സ ടൗ​ൺ കാ​മ്പ​സി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്തം ഉ​ണ്ടാ​യി​രു​ന്നു. ഈ ​യു​വ​ജ​നോ​ത്സ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ആ​ര്യ​ഭ​ട്ട, വി​ക്രം സാ​രാ​ഭാ​യ്, ജെ.​സി. ബോ​സ്, സി.​വി. രാ​മ​ൻ എ​ന്നി​ങ്ങ​നെ നാ​ല് ഹൗ​സു​ക​ളി​ലാ​യി ക​ലാ​കി​രീ​ട​ത്തി​നാ​യി മ​ത്സ​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി എ​ന്നി​വ​ർ ക​ലോ​ത്സ​വ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വേ​ശ​ക​ര​മാ​യ പ​ങ്കാ​ളി​ത്ത​ത്തെ​യും അ​ധ്യാ​പ​ക​രു​ടെ സം​ഘാ​ട​ന മി​ക​വി​നെ​യും അ​ഭി​ന​ന്ദി​ച്ചു. ഇ​തി​ന​കം ന​ട​ന്ന ഡി​ബേ​റ്റ്, ക്വി​സ് മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​ങ്ങ​ൾ അ​റി​വാ​യി​ട്ടു​ണ്ട്. വി​ശ​ദ​വി​വ​രം ചു​വ​ടെ:

എ ​ലെ​വ​ൽ ഡി​ബേ​റ്റി​ൽ ഒ​ന്നാം സ​മ്മാ​നം വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന് ല​ഭി​ച്ചു. ടീം ​അം​ഗ​ങ്ങ​ൾ: ഭ​വാ​നി മേ​നോ​ൻ പു​ല്ലാ​ട്ട് (12 കെ), ​ആ​രാ​ധ്യ കാ​നോ​ട​ത്തി​ൽ (12 എ​ഫ്), അ​ദ്വൈ​ത് അ​ജി​ത് കു​മാ​ർ (12 എ​ച്ച്). ത​ൻ​മ​യ് രാ​ജേ​ഷ് (12 ജെ), ​അ​ഷ്ട​മി ശ​ങ്ക​ർ (12 എ​ൽ), ശ്രേ​യ മ​നോ​ജ് (12 എ) ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ര്യ​ഭ​ട്ട ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം. ലെ​വ​ൽ ബി ​ഡി​ബേ​റ്റി​ൽ ഒ​ന്നാം സ​മ്മാ​നം വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന് ല​ഭി​ച്ചു. ടീം ​അം​ഗ​ങ്ങ​ൾ: ക്രി​സ്വി​ൻ ബ്രാ​വി​ൻ (9 ജെ), ​അ​ല​ൻ ഈ​പ്പ​ൻ തോ​മ​സ് (9 ബി), ​അ​ഭി​ന​വ് ബി​നു (10 ആ​ർ), ആ​ദി​ത് രാ​ജു​ൽ (10 ഇ), ​അ​ല​ൻ ബേ​സി​ൽ ബി​നോ (10 ഡ​ബ്ല്യു), മു​ഹ​മ്മ​ദ് റെ​ഹാ​ൻ അ​ൻ​വ​ർ (10 ബി) ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സി.​വി. രാ​മ​ൻ ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം.

ലെ​വ​ൽ സി ​ഡി​ബേ​റ്റി​ൽ, നൈ​ൽ നാ​സ് (8 ജി), ​ദീ​പാ​ൻ​ഷി ഗോ​പാ​ൽ (7 കെ), ​സാ​യ് പ​രി​ണി​ത സ​തീ​ഷ് കു​മാ​ർ (8 ഐ) ​എ​ന്നി​വ​ര​ട​ങ്ങി​യ വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. മു​ഹ​മ്മ​ദ് അ​ദ്‌​നാ​ൻ എ​ര​ഞ്ഞി​ക്ക​ൽ (8 ജി), ​സാ​ൻ​വി ചൗ​ധ​രി (6 ക്യു), ​സി​ദ്ധാ​ർ​ഥ് എം​ബി (6 ഇ) ​എ​ന്നി​വ​ര​ട​ങ്ങി​യ സി.​വി. രാ​മ​ൻ ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം.

ലെ​വ​ൽ എ ​ക്വി​സ് മ​ത്സ​ര​ത്തി​ൽ അ​മി​ത് ദേ​വ​ൻ (12 എം), ​ജോ​യ​ൽ ജോ​സ​ഫ് (12 ഐ), ​ഫ്ലോ​റ​ൻ​സ ഏ​ഞ്ച​ൽ പെ​രേ​ര (11 ക്യു) ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സി.​വി. രാ​മ​ൻ ഹൗ​സി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. ന​വ​നി സ്മി​ജു (12 കെ), ​മോ​ഹി​ത് സേ​ത്തി (12 എ​ഫ്), അ​ഹ​മ്മ​ദ് അ​ബ്ദു​ർ റ​ഹീം ഫാ​റൂ​ഖി (12 എ​ച്ച്) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട ആ​ര്യ​ഭ​ട്ട ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം. ലെ​വ​ൽ ബി ​ക്വി​സ് മ​ത്സ​ര​ത്തി​ൽ, രോ​ഹി​ൻ ര​ഞ്ജി​ത്ത് (10 വി), ​നി​ര​ഞ്ജ​ൻ വി ​അ​യ്യ​ർ (10 ഇ), ​അ​ങ്കി​ത് വി​ക്രം​ഭാ​യ് (10 ബി) ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ആ​ര്യ​ഭ​ട്ട ഹൗ​സി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. മു​ഹ​മ്മ​ദ് ഷ​മ്മാ​സ് (10 വി), ​ഗോ​കു​ൽ ദാ​സ് (9 സി), ​റൈ​സ സ​ബ്രീ​ൻ (10 ജി) ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം.

ലെ​വ​ൽ സി ​ക്വി​സ് മ​ത്സ​ര​ത്തി​ൽ ആ​വ​ണി സു​ധീ​ഷ് ദി​വ്യ (8 എ​സ്), അ​ദ്വി​ക സി​ജു (6 എ​ച്ച്), സാ​ൻ​വി ചൗ​ദ​രി (6 ക്യു) ​എ​ന്നി​വ​ര​ട​ങ്ങു​ന്ന സി.​വി. രാ​മ​ൻ ഹൗ​സി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. നൈ​ൽ ദാ​സ് (8 ജി), ​മെ​ഹ്‌​റി​ൻ ഫ​യാ​സ് (8 കെ), ​ആ​ദ​ർ​ശ് ര​മേ​ഷ് (7 എ​ഫ്) എ​ന്നി​വ​ര​ട​ങ്ങി​യ വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം.

ലെ​വ​ൽ ഡി ​ക്വി​സ് മ​ത്സ​ര​ത്തി​ൽ പു​ണ്യ ഷാ​ജി (4 ജി), ​ഇ​ഷാ​ൻ കൃ​ഷ്ണ (5 ഐ), ​അ​മൃ​ത സു​രേ​ഷ് (5 എ​സ്) എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട വി​ക്രം സാ​രാ​ഭാ​യ് ഹൗ​സി​ന് ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ചു. ഫി​യോ​ൺ ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ് (5 എ​ൽ), ജ​മീ​ൽ ഇ​സ്ലാം (5 എ), ​സ​ഹ​ർ​ഷ് ഗു​പ്ത (5 എ) ​എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സി.​വി. രാ​മ​ൻ ഹൗ​സി​നാ​ണ് ര​ണ്ടാം സ​മ്മാ​നം.

Tags:    
News Summary - Indian School Youth Festival: 'Tarang' from today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.