കോ​വി​ഡ്​ : ബ​ഹ്​​റൈ​നി​ൽ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു

മ​നാ​മ: ബ​ഹ്​​റൈ​നി​ൽ കോ​വി​ഡ്​ ബാ​ധി​ച്ച്​ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചു​പേ​ർ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ​സം​ഖ്യ 46 ആ​യി. 71 വ​യ​സ്സു​ള്ള സ്വ​ദേ​ശി പു​രു​ഷ​ൻ, 65 വ​യ​സ്സു​ള്ള പ്ര​വാ​സി വ​നി​ത,  35ഉം 39​ഉം വ​യ​സ്സു​ള്ള പ്ര​വാ​സി പു​രു​ഷ​ന്മാ​ർ, 75 വ​യ​സ്സു​ള്ള സ്വ​ദേ​ശി വ​നി​ത എ​ന്നി​വ​രാ​ണ്​ മ​രി​ച്ച​ത്. 

പു​തു​താ​യി 317 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ 151 പേ​ർ പ്ര​വാ​സി​ക​ളാ​ണ്. 164 പേ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗം പ​ക​ർ​ന്ന​ത്. നി​ല​വി​ൽ 5301 പേ​രാ​ണ്​ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. 379 പേ​ർ കൂ​ടി സു​ഖം പ്രാ​പി​ച്ച​താ​യും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ, രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 13197 ആ​യി ഉ​യ​ർ​ന്നു. 

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.