കോവിഡ് : ബഹ്റൈനിൽ അഞ്ചുപേർ കൂടി മരിച്ചു
text_fieldsമനാമ: ബഹ്റൈനിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ അഞ്ചുപേർ കൂടി മരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 46 ആയി. 71 വയസ്സുള്ള സ്വദേശി പുരുഷൻ, 65 വയസ്സുള്ള പ്രവാസി വനിത, 35ഉം 39ഉം വയസ്സുള്ള പ്രവാസി പുരുഷന്മാർ, 75 വയസ്സുള്ള സ്വദേശി വനിത എന്നിവരാണ് മരിച്ചത്.
പുതുതായി 317 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 151 പേർ പ്രവാസികളാണ്. 164 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. നിലവിൽ 5301 പേരാണ് ചികിത്സയിൽ കഴിയുന്നത്. 379 പേർ കൂടി സുഖം പ്രാപിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 13197 ആയി ഉയർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.