????????????????? ????????????? ???????????????? ??????????????? ????? ?????????? ?????????? ???????????????? ???????????????????????

കൊ​റോ​ണ​ക്കു​ശേ​ഷ​വും കേ​ര​ളം സ്വ​ർ​ഗ​മാ​ക്കാം –കെ.​വി. ശം​സു​ദ്ദീ​ൻ

മ​നാ​മ: കൊ​റോ​ണ​യെ​ക്കാ​ൾ മ​ല​യാ​ളി ഭ​യ​പ്പെ​ടേ​ണ്ട​ത് ഉ​പ​രി-​മ​ധ്യ​വ​ർ​ഗ ജീ​വി​ത​ത്തോ​ടു​ള്ള ആ​സ​ക്തി​യും അ​തു​മൂ​ല​മു​ള്ള വാ​യ്​​പാ​ബാ​ധ്യ​ത​ക​ളു​മാ​ണെ​ന്ന്​ പ്ര​മു​ഖ സാ​മ്പ​ത്തി​ക വി​ദ​ഗ്​​ധ​ൻ കെ.​വി. ശം​സു​ദ്ദീ​ൻ പ​റ​ഞ്ഞു. പ്ര​വാ​സി​ക​ളു​ടെ സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം സം​ബ​ന്ധി​ച്ച്​ സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​​ദ്ദേ​ഹം. ജോ​ലി ന​ഷ്​​ട​മു​ണ്ടാ​യാ​ലും കേ​ര​ള​ത്തി​ൽ പ​ച്ച മ​ല​യാ​ളി​യാ​യി ജീ​വി​ക്കാ​ൻ ഏ​റെ അ​വ​സ​ര​ങ്ങ​ളു​ണ്ട്. 30 ല​ക്ഷം അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ കേ​ര​ള​ത്തി​ൽ ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത് മ​ല​യാ​ളി​ക്ക് കേ​ര​ള​ത്തി​ൽ ഇ​നി​യും അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന് തെ​ളി​വാ​ണ്. 

കേ​ര​ള​ത്തി​​െൻറ ആ​വാ​സ​വ്യ​വ​സ്ഥ​യും ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​നി​യെ​ങ്കി​ലും മ​ല​യാ​ളി​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. കൊ​പ്ര ക​യ​റ്റി അ​യ​ക്കു​ന്ന ന​മ്മ​ൾ ത​ന്നെ അ​തി​​െൻറ ഉ​പോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ക്താ​ക്ക​ളാ​കു​ന്ന വി​ക​സ​ന വി​രോ​ധാ​ഭാ​സം ഏ​റെ​യു​ണ്ട്. ഈ ​മേ​ഖ​ല​ക​ൾ ക​ണ്ടെ​ത്തി പ​ദ്ധ​തി​ക​ൾ തു​ട​ങ്ങ​ണം. 
ന​ദി​ക​ളും സൂ​ര്യ​പ്ര​കാ​ശ​വും മ​ഴ​യും ആ​വ​ശ്യ​ത്തി​ന് ല​ഭ്യ​മാ​യ കേ​ര​ള​ത്തി​ൽ ത​രി​ശു​നി​ല​ങ്ങ​ൾ ഏ​റെ​യു​ണ്ട്. പ്ര​കൃ​തി​യോ​ടി​ണ​ങ്ങു​ന്ന ഒ​ട്ടേ​റെ സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​റി​ൽ​നി​ന്നു​ള്ള സ​ഹാ​യം ല​ഭ്യ​മാ​ണ്.

കൂ​ട്ടാ​യ്​​മ​ക​ളി​ലൂ​ടെ​യു​ള്ള ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ വ​ൻ വി​ജ​യ​ങ്ങ​ളാ​യി മാ​റും. ജോ​ലി​യോ​ടും ഭൂ​മി​യോ​ടു​മു​ള്ള സ​മീ​പ​ന​ത്തി​ൽ മ​ല​യാ​ളി മാ​റ്റം വ​രു​ത്ത​ണം.  നി​ര​വ​ധി തൊ​ഴി​ൽ​രം​ഗ​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​കു​മ്പോ​ൾ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്‌ പോ​ലു​ള്ള മേ​ഖ​ല​ക​ൾ വ​ള​രും. ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ നി​ര​വ​ധി തൊ​ഴി​ൽ സാ​ഹ​ച​ര്യ​ങ്ങ​ൾ വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​ജി ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ ഷി​ബു പ​ത്ത​നം​തി​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സു​ഫ് അ​ലി സ്വാ​ഗ​തം പ​റ​ഞ്ഞു. നി​സാ​ർ കൊ​ല്ലം, നൗ​ഷാ​ദ് അ​മാ​ന​ത്ത്, ഷാ​ന​വാ​സ് പു​ത്ത​ൻ​വീ​ട്ടി​ൽ, അ​മീ​ർ, ഖാ​ലി​ദ് മു​സ്​​ത​ഫ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - bahrain, bahrain news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.