മനാമ: ‘പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും’ എന്ന ശീർഷകത്തിൽ ബഹ്റൈൻ സമസ്തയുടെ കീഴിൽ ഒരു മാസം നീളുന്ന മീലാദ് കാമ്പയിന് തുടക്കമായി. മനാമ സമസ്ത ഹാളിൽ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസിർ ജിഫ്രി തങ്ങൾ അധ്യക്ഷതവഹിച്ചു. ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നിർവഹിച്ചു.
റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, സമസ്ത മനാമ കോഓഡിനേറ്റർ അശ്റഫ് അൻവരി, എസ്.കെ.എസ്.എസ്.എഫ് ഓർഗനൈസിങ് സെക്രട്ടറി സജീർ പന്തക്കൽ എന്നിവർ ആശംസകൾ നേർന്നു.
കേന്ദ്ര വൈസ് പ്രസിഡന്റ് എടവണ്ണപ്പാറ മുഹമ്മദ് മുസ്ലിയാർ, സെക്രട്ടറിമാരായ മജീദ് ചോലക്കോട്, ഹംസ അൻവരി മോളൂർ, ഷഹീം ദാരിമി, ലതീഫ് പയന്തോങ്ങ്, സമസ്ത ബഹ്റൈൻ കീഴ് ഘടകങ്ങളുടെ നേതാക്കൾ, പ്രവർത്തകർ എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും കെ.എം.എസ്. മൗലവി പറവണ്ണ നന്ദിയും പറഞ്ഞു. സമസ്തയുടെ ഏരിയ കമ്മിറ്റികൾ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് നേതൃത്വത്തിൽ പരിപാടികൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.