മനാമ: പ്രവാസികൾക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യം ബഹ്റൈൻ എന്ന് സർവെ. ജോലി ചെയ്യാനും കുടുംബത്തോടൊപ്പം കഴിയാനുമുള്ള ശാന്തമായ അന്തരീക്ഷവും സ്വദേശികളുടെ ആതിഥേയത്വവും മറ്റുമാണ് ബഹ്റൈന് മികച്ച റാങ്കിങ് നേടിക്കൊടുത്തത്. ‘എക്സ്പാറ്റ് ഇൻസൈഡർ’ നടത്തിയ സർവെയിലാണ് ഇൗ വിവരം. സർവെയിൽ പെങ്കടുത്ത 87 ശതമാനം േപർ തങ്ങൾ ബഹ്റൈനിലെ ജീവിതത്തിൽ സംതൃപ്തരാണെന്ന് പറഞ്ഞതായി റിപ്പോർട്ടിലുണ്ട്. 166 രാജ്യങ്ങളിൽ നിന്നുള്ള 12,500 ഒാളം പേരാണ് സർവെയിൽ പെങ്കടുത്തത്. ഇവർ 188 രാജ്യങ്ങളിൽ കഴിയുന്നവരാണ്.
കഴിഞ്ഞ വർഷം ഇൗ സർവെയിൽ ബഹ്റൈൻ 19ാം സ്ഥാനത്തായിരുന്നു. അവിടെ നിന്നാണ് ഒന്നാമതെത്തിയത്. ബഹ്റൈനിൽ ഒട്ടുമിക്കവർക്കും ഇംഗ്ലീഷ് അറിയാമെന്നത് ഒരു പ്രധാന ഗുണമാണെന്ന് സർവെയിൽ പെങ്കടുത്ത ഒരാൾ അഭിപ്രായപ്പെട്ടു. 25ശതമാനം പേർ ഇവിടെ എത്തിയതുമുതൽ സ്വന്തം നാടുപോലെ തോന്നി എന്ന് അഭിപ്രായപ്പെട്ടവരാണ്. തൊഴിലന്തരീക്ഷത്തിലും മിക്കവരും സംതൃപ്തരാണ്. ജീവിത ചെലവിെൻറ കാര്യത്തിൽ ബഹ്റൈന് 28ാം സ്ഥാനമാണ്. കുടുംബവും കുട്ടികളുമായി കഴിയാൻ മികച്ച സ്ഥലമാണ് ബഹ്റൈനെന്ന് പലരും പറഞ്ഞു. വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ ബഹ്റൈന് ആറാം സ്ഥാനമാണുള്ളത്. ബഹ്റൈന് പുറമെ, കോസ്റ്റ റിക, മെക്സികോ, തായ്വാൻ, പോർച്ചുഗൽ,ന്യൂസിലാൻറ്, മാൾട്ട, കൊളംബിയ, സിംഗപ്പൂർ, സ്പെയിൻ എന്നിവയാണ് പ്രവാസികൾക്ക് പ്രിയപ്പെട്ട ആദ്യ പട്ടികയിലുള്ള രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.