50 വർഷംമുമ്പ് ഒന്നുമില്ലാത്ത ഈ മരുഭൂമിയെ ഘട്ടംഘട്ടമായ പുരോഗതിയുടെ പാത വെട്ടിത്തെളിച്ച് വിദ്യാഭ്യാസപരമായും തൊഴിൽപരമായും സാമ്പത്തികപരമായും വളർത്തി വലുതാക്കി ഇന്നത്തെ ആധുനിക ബഹ്റൈൻ എന്ന നിലയിലേക്ക് ഉയർത്തിയെടുത്തത് ആദരണീയരായ ഖലീഫ രാജകുടുംബമാണ്. വർഷങ്ങൾക്കുമുമ്പ് ഗൾഫിൽ ആദ്യമായി വിദ്യാഭ്യാസത്തിനും എണ്ണഖനനത്തിനും തുടക്കമിട്ടതും ഈ രാജ്യത്താണ്. പ്രവാസികൾക്ക് എക്കാലത്തും അത്താണിയായി അവരെ സ്വന്തം നാട്ടുകാരെപ്പോലെ കാണുന്നതും ബഹ്റൈൻ ഭരണനയത്തിെൻറ ഉദാത്ത മാതൃകയാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെയും ദീർഘവീക്ഷണത്തോടെയുള്ള ഭരണം അവിശ്വസനീയമായ വളർച്ചയിലേക്കാണ് രാജ്യത്തെ നയിച്ചത്.
ജാതി, മത വ്യത്യാസമില്ലാതെ അവരവരുടെ വിശ്വാസം പിന്തുടരാൻ സൗകര്യമൊരുക്കി ആരാധനാലയങ്ങൾക്ക് സ്ഥലങ്ങൾ നൽകിയതും ഈ രാജ്യത്തിെൻറ മാനവികതയുടെ ഉദാഹരണമാണ്. വിദേശികൾക്ക് അവരവരുടെ രാജ്യത്തിെൻറ പ്രൗഢിയോടെ ജീവിക്കാനും കലാകായിക വിനോദങ്ങൾ തനിമയോടെ നിലനിർത്താനും ജീവകാരുണ്യ സേവനം നടത്താനും ബഹ്റൈൻ ഭരണകൂടത്തിെൻറ അനുമതി ഏറെ പ്രശംസനീയമാണ്. ഇന്ത്യക്കാർക്ക് ഈ നാടുമായുള്ള ചരിത്രപരമായ ബന്ധം എടുത്തുപറയേണ്ടതാണ്. വാണിജ്യപരമായും സാംസ്കാരികമായും ഇരുരാജ്യങ്ങളും അടുപ്പം പുലർത്തി. അന്നം തേടി ബഹ്റൈനിൽ എത്തിയ മലയാളികൾക്ക് ഈ നാടുമായുള്ള ബന്ധം അഭേദ്യമാണ്. ഏറെ കരുതലും സ്നേഹവും ചൊരിയുന്ന ഈ രാജ്യത്തോട് നമ്മൾ ഏറെ കടപ്പെട്ടിരിക്കുന്നു. ബഹ്റൈൻ എന്ന പവിഴദ്വീപിെൻറ ദേശീയ ദിന സുവർണ ജൂബിലിയിൽ നമുക്കും ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയും പങ്കുചേരാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.