വടകര സി.എച്ച് സെൻററിന് ബഹ്റൈൻ ചാപ്റ്റർ നൽകുന്ന ഫണ്ട് കൈമാറുന്നു

വടകര സി.എച്ച് സെൻററിന് ബഹ്റൈൻ ചാപ്റ്റർ ഫണ്ട് കൈമാറി

മനാമ: വടകര ജില്ല ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സി.എച്ച്‌. സെൻറർ ബിൽഡിങ്​ ഫണ്ടിലേക്ക് ബഹ്റൈൻ ചാപ്റ്റർ മൂന്ന്​ ലക്ഷം രൂപ നൽകി. വടകര സി. എച്ച് സെൻറർ ബഹ്റൈൻ ചാപ്റ്റർ പ്രസിഡൻറ്​ മുസ്​തഫ മയ്യന്നൂർ, ചെയർമാൻ പാറക്കൽ അബ്​ദുല്ല എം.എൽ.എക്ക്​ തുക കൈമാറി. നേരത്തേ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ അര ലക്ഷം രൂപ ചെലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിരുന്നു.

പാറക്കൽ അബ്​ദുല്ല അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഒ.കെ. കുഞ്ഞബ്​ദുല്ല മാസ്​റ്റർ പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീൻ വെളളികുളങ്ങര, റസാഖ് മുഴിക്കൽ, കെ.യു. ലത്തീഫ്, ഫൈസൽ കോട്ടപള്ളി എന്നിവർ പ്രസംഗിച്ചു. ഹുസൈൻ വടകര, ഇബ്റാഹീം, സൂപി ജീലാനി, കരീം നെല്ലൂർ, ഒ.പി റഷീദ്, അൻവർ വടകര, ഖാസിം കൊട്ടപള്ളി, മൊയ്‌തു തിരുവള്ളൂർ, സെക്രട്ടറിമാരായ പി.എം. മുസ്​തഫ മാസ്​റ്റർ, പി.കെ.സി. അഫ്​സൽ എന്നിവർ പ​െങ്കടുത്തു. വടകര സി.എച്ച്‌ സെൻറർ ജനറൽ സെക്രട്ടറി പി.വി. അബ്​ദുറഹ്മാൻ മക്ക സ്വാഗതവും ട്രഷറർ പി.പി. ചെക്കൻ ഹാജി നന്ദിയും പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.