മനാമ: ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്റർ (നിയാർക്ക്) ന് കേരള സംസ്ഥാന സർക്കാറിന്റെ പുരസ്കാരം ലഭിച്ചതിൽ നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ എക്സിക്യൂട്ടിവ് കമ്മിറ്റി - ലേഡീസ് വിങ് അംഗങ്ങൾ സന്തോഷം പ്രകടിപ്പിച്ചു. 50,000 രൂപയും പ്രശസ്തി പത്രവും മെമന്റോയുമാണ് അവാർഡ്.
കേരളത്തിലെ എല്ലാ ജില്ലകളിലും നിന്നുമെത്തുന്ന ഭിന്നശേഷി കുട്ടികളെ പരിശീലിപ്പിക്കുന്ന നിയാർക്കിന് ആധുനിക സൗകര്യങ്ങൾ ഉണ്ട്. നിയാർക്ക് ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. ഉപദേശക സമിതി അംഗങ്ങളായ കെ.ടി. സലിം, നൗഷാദ് ടി.പി, അസീൽ അബ്ദുൽറഹ്മാൻ, ചീഫ് കോഓഡിനേറ്റർ ഹനീഫ് കടലൂർ, ലേഡീസ് വിങ് പ്രസിഡന്റ് ജമീല അബ്ദുൽ റഹ്മാൻ, സെക്രട്ടറി സാജിത കരീം, കോഓഡിനേറ്റർ ജിൽസ സമീഹ്, ട്രഷറർ സറീന ഷംസു, ലേഡീസ് വിങ് ഉപദേശക സമിതി അംഗങ്ങളായ ആബിദ ഹനീഫ്, രാജലക്ഷ്മി സുരേഷ് എന്നിവർ സംസാരിച്ചു.
നിയാർക്ക് ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി, ഭാരവാഹികളായ ചെയർമാൻ അബ്ദുല്ല കരുവഞ്ചേരി, ജനറൽ സെക്രട്ടറി ടി.കെ. യൂനുസ്, ട്രഷറർ ടി.പി. ബഷീർ എന്നിവർ ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തു. സംസ്ഥാന സർക്കാറിന്റെ ഭിന്നശേഷി വിഭാഗത്തിലെ മികച്ച പുനരധിവാസ കേന്ദ്രം എന്ന നിലയിലാണ് നിയാർക്കിനെ പുരസ്കാരം തേടിയെത്തിയത്.
കൊയിലാണ്ടി പന്തലായനിയിൽ മൂന്നര ഏക്കർ സ്ഥലത്ത് സ്വന്തമായ കെട്ടിടത്തിൽ ഭിന്നശേഷി കുട്ടികൾക്ക് മികച്ച സംരക്ഷണവും ഗവേഷണങ്ങളിലൂടെ ദൈനംദിന ജീവിതത്തില്‍ അവർ നേരിടുന്ന പ്രയാസങ്ങള്‍ മാറ്റിയെടുക്കാനുള്ള മാർഗങ്ങളും തുടരുന്നതോടൊപ്പം, ഭിന്നശേഷിയോടെ പിറക്കുന്ന, രക്ഷിതാക്കൾ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളെ സംസ്ഥാന സർക്കാർ വഴി ഏറ്റെടുത്ത് അവരെ മികച്ച രീതിയിൽ പരിചരിക്കുന്നതിനായി പ്രത്യേക സംരക്ഷണ കേന്ദ്രവും നിയാർക്കിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.