ബ​ഹ്റൈ​നി​ലെ​ത്തി​യ സി.​വി. ഹ​മീ​ദി​ന് ബ​ഹ്റൈ​ൻ ചെ​റു​വ​ണ്ണൂ​ർ കൂ​ട്ടാ​യ്മ ന​ൽ​കി​യ സ്വീ​ക​ര​ണം

ബഹ്റൈൻ ചെറുവണ്ണൂർ കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു

മനാമ: ബഹ്റൈനിലെ ചെറുവണ്ണൂർ സ്വദേശികൾ ഒത്തുകൂടിയ സ്നേഹസംഗമം ശ്രദ്ധേയമായി. ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ സി.വി. ഹമീദ്, മജീദ് രിസാല എന്നിവർക്ക് സംഗമത്തിൽ സ്വീകരണം നൽകി. ഗുദൈബിയ കപ്പാലം ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ ബഹ്റൈൻ ചെറുവണ്ണൂർ കൂട്ടായ്മക്ക് രൂപം നൽകി.

ഭാരവാഹികളായി സത്യൻ തറവട്ടത്ത് (ചെയർ), എ.ടി.കെ. റഷീദ്, വി.പി. കുഞ്ഞബ്ദുല്ല (വൈസ് ചെയർമാൻ), ഫൈസൽ ചെറുവണ്ണൂർ (ജന. കൺ.), പി.കെ. ഫൈസൽ, എൻ.പി. സജീർ (ജോ. കൺ.), ഫൈസൽ കണ്ടീത്താഴ (ഫിനാൻസ് കൺ) എന്നിവരെ തിരഞ്ഞെടുത്തു. ഫൈസൽ ചെറുവണ്ണൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സംഗമം സത്യൻ തറവട്ടത്ത് ഉദ്ഘാടനം ചെയ്തു. ഫൈസൽ കണ്ടീത്താഴ, അബ്ദുൽ റഷീദ് പുതിയെടുത്ത്, എ.ടി.കെ. റഷീദ്, വി.പി. കുഞ്ഞബ്ദുല്ല, പി.കെ. ഫൈസൽ, പി. അസ്‍ലം, കെ.പി. മുഹമ്മദ്, സി.എം. ശരീഫ്, എൻ.പി. സജീർ, സി.വി. ഹമീദ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Bahrain Cheruvannur Association organized a love gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.