മനാമ: സ്വീഡനിൽ വിശുദ്ധ ഖുർആൻ കത്തിച്ച സംഭവത്തെ ബഹ്റൈൻ ശക്തമായി അപലപിച്ചു. പ്രാദേശിക അധികാരികളുടെ അംഗീകാരത്തോടെ തീവ്രവാദവിഭാഗത്തിൽ പെട്ടയാളാണ് ഇതിന് നേതൃത്വം നൽകിയത്. മുസ്ലിംകളുടെ വികാരം വ്രണപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ വെറുപ്പും വംശീയതയും വളർത്തുന്നതിനുമാണ് ഇത്തരം സംഭവങ്ങൾ വഴിയൊരുക്കുക. അതിനാൽ സമാനമായ കാര്യങ്ങൾ ആവർത്തിക്കാതിരിക്കാനാവശ്യമായ നടപടികൾ സ്വീഡിഷ് സർക്കാർ കൈക്കൊള്ളണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.