കോവിഡ്​: ബഹ്​റൈനിൽ ഒരു മരണം കൂടി

മനാമ: ബഹ്​റൈനിൽ കോവിഡ്​ ബാധിച്ച്​ ചികിത്സയിൽ കഴിഞ്ഞ ഒരാൾ കൂടി മരിച്ചു. 84 വയസുള്ള സ്വദേശി വനിതയാണ്​ മരിച്ചത്​. ഇവർക്ക്​ മറ്റ്​ അസുഖങ്ങൾ ഉണ്ടായിരുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ മരണ സംഖ്യ 29 ആയി. ചൊവ്വാഴ്​ച പുതുതായി 314 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. ഇവരിൽ 169 പേർ ​പ്രവാസികളാണ്​. 136 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. നിലവിൽ 5096 പേരാണ്​ ചികിത്സയിൽ കഴിയുന്നത്​. 280 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 10606 ആയി ഉയർന്നു.

Tags:    
News Summary - bahrain covid 19 updates malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.