മനാമ: ബഹ്റൈൻ -ഡൽഹി എയർ ഇന്ത്യ എക്സ്പ്രസ് ബുധനാഴ്ച വൈകിയത് നിരവധി യാത്രക്കാരുടെ കണക്ഷൻ ഫ്ലൈറ്റ് നഷ്ടപ്പെടാനിടയാക്കി. ബുധനാഴ്ച രാത്ര 11ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലർച്ച 5.30നാണ് പുറപ്പെട്ടത്.
അവിടെനിന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കണക്ഷൻ വിമാനത്തിൽ യാത്ര ചെയ്യേണ്ടവരായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും. കൊച്ചിയിലേക്കുള്ള കണക്ഷൻ വിമാനമായ എയർ ഇന്ത്യ രാവിലെ 7.30നായിരുന്നു.
ഇതേത്തുടർന്ന് പെരുവഴിയിലായ യാത്രക്കാർക്ക് സൗകര്യങ്ങളൊരുക്കാനോ പകരം സംവിധാനം നിർദേശിക്കാനോ അധികൃതർ തയാറായില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. മാസങ്ങൾക്കു മുമ്പേ ബുക്ക് ചെയ്ത് അവധിക്ക് നാട്ടിലേക്ക് തിരിച്ചവർക്കാണ് ഈ ദുർഗതിയുണ്ടായത്.
വീട്ടിലെ അടിയന്തര ആവശ്യകതകൾ നിർവഹിക്കേണ്ട യാത്രക്കാരുമുണ്ടായിരുന്നു. സീസണായതിനാൽ അത്യാവശ്യക്കാർ വൻതുക നൽകി മറ്റു വിമാനങ്ങളെ അഭയം പ്രാപിക്കുകയായിരുന്നു. യാത്ര മുടങ്ങിയാൽ വിമാനയാത്രക്കാർക്ക് താഴെപ്പറയുന്ന പോർട്ടലിൽ പരാതി നൽകാവുന്നതാണ്. https://airsewa.gov.in/grievance/grievance-redressal, AIRSEWA PORTAL AIRSEWA.gov.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.