മനാമ: ജനുവരി 14 ബഹ്റൈൻ നയതന്ത്ര ദിനമായി ആചരിച്ച പശ്ചാത്തലത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർക്കും വിദേശകാര്യ മന്ത്രാലയത്തിനും ശൂറ കൗൺസിൽ അധ്യക്ഷൻ അലി ബിൻ അലി അസ്സാലിഹ്, പാർലമെന്‍റ് അധ്യക്ഷൻ അഹ്മദ് ബിൻ സൽമാൻ അൽ മുസല്ലം എന്നിവർ ആശംസകൾ അറിയിച്ചു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നയതന്ത്ര മേഖലയിൽ ബഹ്റൈൻ നടത്തിയ മുന്നേറ്റം അദ്ഭുതാവഹമാണ്. ഒരു ചെറിയ നാട് ലോകത്തെ മിക്ക രാജ്യങ്ങളുമായും ശക്തമായ നയതന്ത്ര ബന്ധം പുലർത്തുകയും അതിലൂടെ വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുകയും അത് രാജ്യത്തിന്‍റെ വളർച്ചയിലും ഉയർച്ചയിലും ഗുണപരമായ പങ്ക് വഹിക്കുകയും ചെയ്തതായി ഇരുപേരും വ്യക്തമാക്കി.
വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനിയുടെ നേതൃത്വത്തിൽ നയതന്ത്ര രംഗത്ത് പുത്തനുണർവ് പ്രകടമായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ബഹ്റൈന്റെ യശസ്സുയരാനും ഇതിടവരുത്തിയിട്ടുണ്ടെന്ന് ഇരുനേതാക്കളും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.