ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ൽ ഇ​ന്നു മു​ത​ൽ

മ​നാ​മ: ബ​ഹ്‌​റൈ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്റെ നാ​ലാം പ​തി​പ്പി​ന് ഞാ​യ​റാ​ഴ്ച തു​ട​ക്ക​മാ​കും. ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. മ​റാ​സി ഗ​ലേ​റി​യ​യി​ലാ​ണ് ഫെ​സ്റ്റി​വ​ൽ. “മ​നാ​മ: ക്യാ​പി​റ്റ​ൽ ഓ​ഫ് അ​റ​ബ് മീ​ഡി​യ” പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​വ​ണ ഫെ​സ്റ്റി​വ​ൽ.

അ​റ​ബ് ലോ​ക​ത്തെ പ്ര​മു​ഖ താ​ര​ങ്ങ​ളെ​യും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന റെ​ഡ് കാ​ർ​പെ​റ്റ് ച​ട​ങ്ങോ​ടെ​യാ​ണ് മേ​ള ആ​രം​ഭി​ക്കു​ന്ന​ത്. ഉ​ദ്ഘാ​ട​ന​ശേ​ഷം, അ​റ​ബ് സി​നി​മ​ക്ക് സം​ഭാ​വ​ന ന​ൽ​കി​യ വി​ശി​ഷ്ട വ്യ​ക്തി​ക​ളെ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി ആ​ദ​രി​ക്കും.

89 ഹ്ര​സ്വ അ​റ​ബ് സി​നി​മ​ക​ളാ​ണ് നാ​ലാം പ​തി​പ്പി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. ഷോ​ർ​ട്ട് ന​റേ​റ്റി​വ് ഫി​ലിം, ഷോ​ർ​ട്ട് ഡോ​ക്യു​മെ​ന്റ​റി ഫി​ലിം, അ​നി​മേ​റ്റ​ഡ് ഫി​ലിം, ബ​ഹ്‌​റൈ​ൻ സി​നി​മ​ക​ൾ, സ്റ്റു​ഡ​ന്റ് ഫി​ലി​മു​ക​ൾ എ​ന്നി​ങ്ങ​നെ അ​ഞ്ച് വി​ഭാ​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ശി​ൽ​പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ, സി​നി​മ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​റാ​സി ബ​ഹ്‌​റൈ​നി​ലെ റീ​ൽ സി​നി​മാ​സ് ഉ​ൾ​പ്പെ​ടെ വേ​ദി​ക​ളി​ൽ ന​ട​ക്കും.

പ്ര​ശ​സ്ത ബ​ഹ്‌​റൈ​നി എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഡോ. ​പെ​ർ​വീ​ൻ ഹ​ബീ​ബ് അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ത്ത​ത്. ഡോ.ഹ​ബീ​ബി​നെ കൂ​ടാ​തെ സൗ​ദി ഡ​യ​റ​ക്ട​ർ റീം ​അ​ൽ ബ​യാ​ത്ത്, ഡോ. ​ഹ​ക്കീം ജു​മാ, എ​മി​റാ​ത്തി ഡ​യ​റ​ക്ട​ർ ന​വാ​ഫ് അ​ൽ ജ​നാ​ഹി എ​ന്നി​വ​രാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ. അ​റ​ബ്, ഗ​ൾ​ഫ് ച​ല​ച്ചി​ത്ര നി​ർ​മാ​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രാ​ല​യ​ത്തി​ന്റെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ബ​ഹ്‌​റൈ​ൻ സി​നി​മ ക്ല​ബാ​ണ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

‘സെ​ലി​ബ്രേ​റ്റ് ഓ​ഫ് ഫി​ലിം മേ​ക്കി​ങ്’ എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് മേ​ള​യു​ടെ നാ​ലാ​മ​ത്തെ പ​തി​പ്പ്. ഫി​ലിം ഫെ​സ്റ്റി​ൽ അ​റ​ബ്, ഗ​ൾ​ഫ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്തം പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. ഇ​ൻ​ഫ​ർ​മേ​ഷ​ൻ അ​ഫ​യേ​ഴ്‌​സ് മ​ന്ത്രി ഡോ. ​റം​സാ​ൻ അ​ൽ നു​ഐ​മി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പി​ൽ 117 ഹ്ര​സ്വ അ​റ​ബി​ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

ബ​ഹ്‌​റൈ​നി​ന്റെ സാ​മ്പ​ത്തി​ക ദ​ർ​ശ​നം 2030ന് ​അ​നു​സൃ​ത​മാ​യാ​ണ് മേ​ള. യു​വാ​ക്ക​ളെ സി​നി​മ വ്യ​വ​സാ​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ക​യെ​ന്ന​തും ല​ക്ഷ്യ​മാ​ണ്.

Tags:    
News Summary - Bahrain Film Festival from sunday onwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.